Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2019 7:02 PM GMT Updated On
date_range 3 Oct 2019 7:02 PM GMTകുമ്മനടി ദേശീയനേതൃത്വം അംഗീകരിക്കാത്തതിന് മറ്റുള്ളവരുടെമേൽ കുതിര കയറേണ്ട -കടകംപള്ളി
text_fieldsbookmark_border
തിരുവനന്തപുരം: കുമ്മനടി നാട്ടുകാര്‍ അംഗീകരിക്കില്ലെന്ന് ബി.ജെ.പി ദേശീയനേതൃത്വം തിരിച്ചറിഞ്ഞതിെൻറ സങ്കടം തീര്‍ക്കാന്‍ മറ്റുള്ളവരുടെമേൽ കുമ്മനം രാജശേഖരൻ കുതിരകയറേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് കുമ്മനത്തിെൻറ ആരോപണങ്ങൾക്ക് കടകംപള്ളി കടുത്തഭാഷയിൽ മറുപടി നൽകിയത്.
വട്ടിയൂര്‍ക്കാവില്‍ കുമ്മനടിക്കാനാകാത്തതിെൻറ നിരാശ കുമ്മനം അസത്യപ്രചാരണത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുകയാണ്. മത്സരിക്കാന്‍ കച്ചകെട്ടിയ തന്നെ ബി.ജെ.പി നേതൃത്വം കുതികാല്വെട്ടിയതാണെന്ന് കുമ്മനം പരസ്യമായി സമ്മതിച്ചതാണ്. പരാജയഭീതി മൂലം പിന്മാറിയതാണെന്ന കഥ പ്രചരിക്കുന്നതിനിടെയാണ് സ്ഥാനാർഥിയാക്കാത്തതിെൻറ കാരണം അറിയില്ലെന്ന വിലാപവുമായി അദ്ദേഹം രംഗത്തെത്തിയത്.
ഗവര്‍ണര്‍സ്ഥാനം കൊടുത്തിട്ടും തൃപ്തനാകാതെ കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നംകണ്ട് രാജിവെച്ച് നാണംകെട്ടു. അതുകൊണ്ടാകാം വി.കെ. പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാർഥിയാക്കിയത് കടകംപള്ളി സുരേന്ദ്രെൻറ ചതിയാണെന്നൊക്കെ കുമ്മനം പ്രസംഗിച്ചുനടക്കുന്നത് - അദ്ദേഹം കുറിച്ചു. കഴക്കൂട്ടത്ത് മാത്രമല്ല, സംസ്ഥാനത്തെ ഏത് മണ്ഡലത്തിലും മത്സരിക്കാനുള്ള സ്ഥാനാർഥിയെ നേരേത്ത തീരുമാനിക്കുന്ന പാര്‍ലമെൻററി വ്യാമോഹികളുടെ പാര്‍ട്ടിയല്ല സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവ്: പ്രചാരണം തുടങ്ങിയിട്ടും അടങ്ങാതെ സ്ഥാനാർഥിതർക്കം
തിരുവനന്തപുരം: സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള ആരോപണ-പ്രത്യാരോപണങ്ങളാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ ചൂടുള്ള ചർച്ച. ബി.ജെ.പി സ്ഥാനാർഥിയായി കുമ്മനം രാജശേഖരൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവർത്തകരെ നിരാശപ്പെടുത്തി എസ്. സുരേഷ് സ്ഥാനാർഥിയായിവന്നപ്പോൾതന്നെ സ്ഥാനാർഥിവിഷയം ബി.ജെ.പിക്കുള്ളിൽ ചൂടുപിടിച്ചു.കുമ്മനം സ്ഥാനാർഥിയാകാത്തതിൽ ആശ്വാസം കൊണ്ട എതിരാളികൾ പിന്നീട് കുമ്മനത്തെ വെട്ടിയതാക്കി പ്രചാരണവിഷയം. അതിനെ പ്രതിരോധിക്കാൻ കുമ്മനത്തെത്തന്നെ മണ്ഡലത്തിൽ സജീവ പ്രചാരണത്തിനിറക്കിയിരിക്കുകയാണ് ബി.ജെ.പി.
കുമ്മനമാകെട്ട സി.പി.എം ഉൾപ്പെടെ എതിരാളികൾ തനിക്ക് സീറ്റ് ലഭിക്കാത്തതിൽ മുതലക്കണ്ണീര് പൊഴിക്കുന്നതിനെതിരെ വാചാലനായി. വർഗീയവാദിയായി തന്നെ ചിത്രീകരിച്ചവരാണ് ഇപ്പോൾ തനിക്ക് സീറ്റ് നിഷേധിച്ചതിൽ േവദനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേയർ വി.കെ. പ്രശാന്തിനെ സ്ഥാനാർഥിയാക്കിയത് അദ്ദേഹത്തെ ഒതുക്കാനായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ടാണെന്ന് കുമ്മനം പ്രതികരിച്ചിരുന്നു. എന്നാൽ കുമ്മനത്തിനെതിരെ രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്തിനെ സ്ഥാനാർഥിയാക്കിയത് കടകംപള്ളിയുടെ ചതിയെന്ന് കുമ്മനം പ്രസംഗിച്ച് നടക്കുന്നത് എല്ലാവരും തന്നെപ്പോലെയാണെന്ന് കരുതിയാണെന്ന് കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story