വിഡിയോ ദൃശ്യം: കുമ്മനത്തിനെതിരെ കേസെടുത്തു
text_fieldsകണ്ണൂർ: വിഡിയോ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തിൽ കുമ്മനം രാജശേഖരനെതിരെ എസ്.എഫ്.െഎ ജില്ല സെക്രട്ടറി നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. െഎ.പി.സി 153 പ്രകാരം, സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ വിഡിയോ ദൃശ്യം പ്രചരിപ്പിച്ചതിലൂടെ ശ്രമം നടത്തിയെന്ന പ്രാഥമിക നിഗമനത്തിലാണ് സംഭവത്തിൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ െചയ്ത് അന്വേഷണമാരംഭിച്ചത്.
പയ്യന്നൂരിൽ ആർ.എസ്.എസ് പ്രാദേശിക നേതാവ് െകാല്ലപ്പെട്ടതിന് ശേഷമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ സമൂഹമാധ്യമം വഴി സി.പി.എം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുകയാണെന്ന തലക്കെേട്ടാടെയുള്ള വിഡിയോ ദൃശ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. കുമ്മനം രാജശേഖരൻ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച വിഡിയോ ദൃശ്യവും കുറിപ്പും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കേസ് വേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹത്തിെൻറ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ എസ്.എഫ്.െഎ കണ്ണൂർ ജില്ല സെക്രട്ടറിയും തില്ലേങ്കരി സ്വദേശിയുമായ മുഹമ്മദ് സിറാജ് കുമ്മനം രാജശേഖരനെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചത്. ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും രാഷ്ട്രീയ വിഭാഗങ്ങളിൽ സ്പർധ വളർത്തുന്നതിനും ദുരുദ്ദേശ്യത്തോടുകൂടിയും ബോധപൂർവവുമാണ് വിഡിയോ ദൃശ്യവും പ്രകോപനപരമായ തലവാചകവും സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചതെന്നാണ് സിറാജിെൻറ പരാതി. ദൃശ്യത്തിൽ കാണുന്ന വ്യക്തികളെ തിരിച്ചറിയാനോ ആ പരിപാടിയുടെ ഉദ്ദേശ്യത്തെ മനസ്സിലാക്കാനോ സാധിക്കുന്നില്ല എന്നതാണ് വസ്തുതയെന്നും രാഷ്ട്രീയ വൈരാഗ്യം കൊണ്ട് മാത്രമാണ് കുമ്മനം ഇത്തരമൊരു ദൃശ്യം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നും മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്ക് ഫാക്സ് സന്ദേശത്തിലൂടെ പരാതി അയച്ചത്. ഉച്ചയോടെതന്നെ ആഭ്യന്തര മന്ത്രാലയം ഡി.ജി.പി മുഖാന്തരം പരാതി തനിക്ക് കൈമാറി വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജില്ല പൊലീസ് ചീഫ് ജി.ശിവവിക്രം അറിയിച്ചു. വൈകീേട്ടാടെ പരാതി ടൗൺ പൊലീസിന് കൈമാറിയതോടെയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ദൃശ്യം ഫുട്ബാൾ ടൂർണമെൻറിന് ശേഷമുള്ള ആഹ്ലാദ പ്രകടനമാണെന്നാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ പ്രചരിക്കുന്ന വിവരം. അതേസമയം ആർ.എസ്.എസ് പ്രാദേശിക നേതാവിെൻറ കൊലപാതകത്തിനുശേഷം നടന്ന ആഹ്ലാദപ്രകടനമാണെന്ന കുമ്മനം രാജശേഖരെൻറ വാദം ശരിയാണെങ്കിൽ പ്രകടനം നടത്തിയവർക്കെതിരായാകും കേസെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.