പൗരത്വ ഭേദഗതി നിയമത്തിനെതിെര സമരം ചെയ്യുന്നവർ അരാജകവാദികൾ -കുമ്മനം
text_fieldsകോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിെര സമരം ചെയ്യുന്നവർ അരാജകവാദികളാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. സി.എ.എ-എൻ.ആർ.സി കള്ളപ്രചാരണങ്ങൾക്കെതിരെ ബി.ജെ.പി ജനജാഗ്രത സമ്മേളനം മുതലക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർലമെൻറ് പാസാക്കിയ നിയമം അംഗീകരിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്. ഭരണഘടനയോടുപോലും വിധേയത്വമില്ലാത്തവരാണ് സി.പി.എമ്മും കോൺഗ്രസും. ഇവർ ഇൗ നിയമത്തിനെതിരെ പച്ചക്കളങ്ങൾ പടച്ചുവിടുകയാണ്.
മുസ്ലിംകൾക്ക് പൗരത്വ നിഷേധിക്കാൻ പോവുകയാണ് എന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഇൗ നിയമത്തിെൻറ പേരിൽ രാജ്യത്തെ ജനങ്ങൾക്ക് ഒരുകേടും സംഭവിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനൽകിയിട്ടുണ്ട്. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയുമെല്ലാം നേരത്തേ ആവശ്യപ്പെട്ട കാര്യമാണിപ്പോൾ മോദി സർക്കാർ നടപ്പാക്കിയതെന്നും അേദ്ദഹം പറഞ്ഞു.
ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ, ജില്ല ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.