കുമ്മനത്തിെൻറ ഫേസ്ബുക്ക് പോസ്റ്റ്: ആവശ്യമെങ്കിൽ കേസെടുക്കും– മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പയ്യന്നൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സമൂഹമാധ്യമത്തിലിട്ട കുറിപ്പും ദൃശ്യങ്ങളും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കൊലപാതകത്തിനെതിരെയുള്ള പ്രകടനമാണോ സാമൂഹ്യ മാധ്യമങ്ങൾ വഴി കുമ്മനം പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. അത് തെറ്റായ പ്രചരണമാണ്. എവിടെയാണ് സന്തോഷപ്രകടനം നടന്നതെന്നു ദൃശ്യങ്ങളിൽ വ്യക്തമല്ല. തെറ്റായ പ്രചരണം നടത്തിയ കുമ്മനത്തിനെതിരെ ആവശ്യമെങ്കിൽ കേസെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
പയ്യന്നൂരിൽ ആർ.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനു ശേഷം സി.പി.എം നടത്തിയ ആഹ്ലാദ പ്രകടനമെന്ന് പറഞ്ഞു കൊണ്ടാണ് കുമ്മനം ഫേസ്ബുക്കിലും ട്വിറ്ററിലും ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. വെട്ടികൊലപ്പെടുത്തി മരണം ആഘോഷിക്കുന്നത് സി.പി.എമ്മിെൻറ കാട്ടു നീതിയാണെന്നും കുമ്മനം വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.