കുമ്മനത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിക്കാൻ കൊണ്ടുപിടിച്ച നീക്കം
text_fieldsകോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് മിസോറം ഗവർണർ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കം ശക്തമാക്കി ബി.ജെ.പിയിലെ ഒരു വി ഭാഗം. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് മത്സരത്തിനു തയാറെടുക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം സ ന്ദേശം നല്‍കിയെന്നും ഫെബ്രുവരിയോടെ അദ്ദേഹം നാട്ടിലെത്തുമെന്നുമാണ് ബി.ജെ.പി നേതാക്ക ൾ നൽകുന്ന സൂചന.
ശബരിമല വിവാദം കേരളത്തില്‍ പാര്‍ട്ടിക്ക് നേട്ടം ഉണ്ടാക്കുമെന്നു ം ലോക്സഭ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നുമെന്നാണ് പൊതുവിലയിരുത്തൽ. ദ േശീയ നേതൃത്വം നടത്തിയ രഹസ്യസര്‍വേയിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും നേതാക്കൾ അവകാശപ്പെടുന്നു. സംശുദ്ധവും സൗമ്യവുമായ പ്രതിഛായയുള്ള നേതാക്കളെ പ്രധാനമണ്ഡലങ്ങളില്‍ നിര്‍ത്താനാണ് നീക്കം. സ്ഥാനാർഥി നിർണയത്തിൽ ശബരിമല കർമസമിതിയുടെയും എൻ.എസ്.എസ് അടക്കമുള്ള പ്രമുഖ സമുദായ സംഘടനകളുടെയും അഭിപ്രായം കൂടി ആരായുകയും ചെയ്യും.
പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, കൊല്ലം, സംവരണ മണ്ഡലമായ മാവേലിക്കര എന്നിവിടങ്ങളിൽ വിജയസാധ്യതയുള്ളവരെയാകും പരിഗണിക്കുക. തിരുവനന്തപുരത്ത് കുമ്മനത്തെ പരിഗണിക്കണമെന്നാണ് ബി.ജെ.പിയുടെയും ഹൈന്ദവ സംഘടനകളുടെയും ആവശ്യം. നായര്‍ വിഭാഗത്തിനു നിര്‍ണായക വോട്ടുള്ള മണ്ഡലത്തില്‍ അദ്ദേഹത്തിെൻറ എൻ.എസ്.എസ് ബന്ധവും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
1980 മുതല്‍ കുമ്മനം തിരുവനന്തപുരത്തെ നിയമസഭ മണ്ഡലങ്ങളില്‍ പരിചിതനാണ്. ആർ.എസ്.എസ്-എൻ.എസ്.എസ് നേതൃത്വങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യനുമാണ്. കുമ്മനം അല്ലെങ്കിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയുടെ പേരും സജീവമാണ്. രണ്ടുസംഘടനകളുമായും ബന്ധമുള്ള നേതാക്കളും വിവിധ മണ്ഡലങ്ങളിൽ പരിഗണിക്കപ്പെടുന്നുണ്ട്. പത്തനംതിട്ടയിൽ ബി. രാധാകൃഷ്ണമേനോെൻറ പേര് ഇൗഗണത്തിലുണ്ട്. സ്ഥാനാര്‍ഥി നിർണയം ദേശീയതലത്തിൽ നടന്ന സര്‍വേ നിഗമനം കൂടി അടിസ്ഥാനമാക്കിയിരിക്കും.
ശബരിമല വിഷയത്തിനു പുറമെ, സാമ്പത്തിക സംവരണവും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഫലത്തിൽ എൻ.എസ്.എസിനെ ആശ്രയിച്ചാകും തെരഞ്ഞെടുപ്പ് നീക്കങ്ങൾ. ശബരിമല വിഷയത്തിൽ പിന്തുണച്ചതിനു പുറമെ, സാമ്പത്തിക സംവരണ വിഷയത്തിൽ അവർ മോദിക്ക് കത്തയക്കുകയും ചെയ്തു. എന്നാല്‍, എൻ.എസ്.എസ് ഇനിയും വ്യക്തമായ നിലപാട് എടുക്കാത്തത് ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുമുണ്ട്.
കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥിയായി മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, പത്തനംതിട്ടയിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരും സാധ്യത പട്ടികയിലുണ്ട്. കോട്ടയത്തിനായി ബി.ഡി.ജെ.എസും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.