കുമ്മനം രാജശേഖരെൻറ 24 മണിക്കൂര്‍ ഉപവാസം അവസാനിച്ചു
text_fieldsതിരുവനന്തപുരം: ആദിവാസി യുവാവ് മധുവിെൻറ ദാരുണമരണത്തിനുത്തരവാദിത്തം സര്‍ക്കാറിനാണെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നടത്തിയ 24 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. മാര്‍ച്ച് 17 മുതല്‍ 23 വരെ മണ്ഡലാടിസ്ഥാനത്തില്‍ രാപ്പകല്‍ സമരം നടക്കും. തുടര്‍ന്ന്, നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കും. എന്‍.ഡി.എ ഘടകകക്ഷികള്‍ അവരവരുടേതായ നിലയിലും പരിപാടികള്‍ സംഘടിപ്പിക്കും. സി.കെ. ജാനു പാലക്കാട്ട് പട്ടിണി മാര്‍ച്ച് നടത്തുമെന്നും കുമ്മനം പറഞ്ഞു.
അഗസ്ത്യര്‍ മലയിലെ മൂപ്പന്‍ ഭഗവാന്‍ കാണി കുമ്മനത്തിനെ ഓലത്തൊപ്പി അണിയിക്കുകയും അമ്പും വില്ലും സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്ന്, നാരങ്ങാനീര് നല്‍കിയതോടെയാണ് ഉപവാസം അവസാനിപ്പിച്ചത്. ഒ. രാജഗോപാല്‍ എം.എൽ.എ, അഡ്വ. അയ്യപ്പന്‍പിള്ള, എന്‍.ഡി.എ നേതാക്കളായ പി.കെ. കൃഷ്ണദാസ്, ചൂഴാല്‍ നിര്‍മലന്‍, കെ.കെ. പൊന്നപ്പൻ, വി.വി. രാജേന്ദ്രന്‍, കുരുവിള മാത്യൂസ്, ഗോപകുമാർ, സോമശേഖരന്‍നായര്‍, എസ്. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.