Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈറ്റില, പാലാരിവട്ടം...

വൈറ്റില, പാലാരിവട്ടം റൂട്ടിലെ ഫ്ലൈറ്റ് കണ്ടക്ടറായി കുഞ്ചാക്കോ ബോബൻ

text_fields
bookmark_border
വൈറ്റില, പാലാരിവട്ടം റൂട്ടിലെ ഫ്ലൈറ്റ് കണ്ടക്ടറായി കുഞ്ചാക്കോ ബോബൻ
cancel

ഫ്ലൈറ്റിൽ കയറി കണ്ടക്ടറായി അനുകരിച്ച് നടൻ കുഞ്ചാക്കോ ബോബൻ. വൈറ്റില, പാലാരിവട്ടം.. എന്നുറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് ചെറുവിമാനത്തി​ന്റെ കോക്പിറ്റ് ഡോറിൽ കയറി നിന്നുകൊണ്ടുള്ള താരത്തിന്റെ വിഡിയോയാണ് പുറത്തുവന്നത്.

ഇരവിക്ക് ബസ് കണ്ടക്ടറിൽ നിന്നും ഫ്ലൈറ്റ് കണ്ടക്ടറായി പ്രമോഷൻ കിട്ടുമ്പോൾ എന്ന അടിക്കുറിപ്പോടെ കുഞ്ചാക്കോ ബോബൻ തന്നെയാണ് വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. സു​ഗീത് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ഓർഡിനറി എന്ന സിനിമയിൽ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറായ ഇരവിക്കുട്ടൻപിള്ള എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു.


മണിക്കൂറുകൾകൊണ്ടു തന്നെ പ്രമുഖരുടേതടക്കം വലിയ പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. ഇതുവരെ അഞ്ച് ലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko BobanactorFlight Conductor
News Summary - Kunchacko Boban as Flight Conductor on Vytila and Palarivattam route
Next Story