വിമര്‍ശിക്കുന്നവരെ തീവ്രവാദികളാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം –കുഞ്ഞാലിക്കുട്ടി
text_fieldsപെരിന്തല്‍മണ്ണ: ഭരണപോരായ്മകളെ വിമര്‍ശിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എം.എസ്.എം ദേശീയ പ്രഫഷനല്‍ വിദ്യാര്‍ഥി സമ്മേളനത്തിലെ ബൗദ്ധിക സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരമെന്നാണ് അനുഭവം വ്യക്തമാക്കുന്നത്. മതത്തിന്‍െറ മാനവികമുഖം സമൂഹത്തെ പഠിപ്പിക്കുന്നവരെ തീവ്രവാദമാരോപിച്ച് നിയന്ത്രിക്കാമെന്ന് കരുതുന്നത് അപലപനീയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായിരുന്നു.
കെ.എന്‍.എം സെക്രട്ടറി ഡോ. സുല്‍ഫിക്കറലി, ഐ.എസ്.എം പ്രസിഡന്‍റ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, അഷ്റഫ് ഒമാന്‍, എം.എല്‍.എമാരായ പി.കെ. ബഷീര്‍, മഞ്ഞളാംകുഴി അലി, പി.വി. അന്‍വര്‍, സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍, അഡ്വ. മായിന്‍കുട്ടി മത്തേര്‍, ടി.പി. അഷ്റഫലി, ജലീല്‍ മാമാങ്കര, സിറാജ് ചേലേമ്പ്ര, നിസാര്‍ ഒളവണ്ണ, ശുക്കൂര്‍ സ്വലാഹി, പി.കെ. ഫിറോസ്, വി.എസ്. ജോയ്, മിസ്അബ് കീഴരിയൂര്‍, ജെയ്ക്ക് പി. തോമസ്, ഹാസില്‍ മുട്ടില്‍, ജാസിര്‍ രണ്ടത്താണി, അഹ്മദ് സാജു, റിയാസ് മുക്കോളി, ചാര്‍ലി കബീര്‍ദാസ് എന്നിവര്‍ സംസാരിച്ചു. വൈജ്ഞാനിക സെഷനില്‍ അലി ശാക്കിര്‍ മുണ്ടേരി, ശരീഫ് മേലേതില്‍, റാഫി പേരാമ്പ്ര, ജൗഹര്‍ അയനിക്കോട്, ജാഫര്‍ വാണിമേല്‍, സി. സലീം സുല്ലമി, കെ.പി. രാമനുണ്ണി, ഡോ. മുഹമ്മദ് ഷാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.