10 വയസുകാരിയുടെ മരണം: ആത്മഹത്യാ കുറിപ്പ് ഫൊറൻസിക് പരിശോധനക്ക്
text_fieldsകൊല്ലം: കുണ്ടറ നാന്തിരിക്കലിൽ 10 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. പെൺകുട്ടി എഴുതിയതെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പ് ഫോറൻസിക് പരിശോധനക്ക് അയച്ചു. ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം പെൺകുട്ടിയുടേതല്ലെന്ന മാതാപിതാക്കളുടെ മാെഴിയെ തുടർന്നാണ് കുറിപ്പ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയച്ചത്. പഴയ ലിപിയിലാണ് ആത്മഹത്യാ കുറിപ്പെഴുതിയിരിക്കുന്നത്. വീട്ടിൽ സമാധാനമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. പ്രതിഷേധം വ്യാപകമായതോടെ ഭർതൃപിതാവിനെയും പിതാവിനെയും ചോദ്യം ചെയ്യാനായി പൊലീസ് കസറ്റഡിയിലെടുത്തിട്ടുണ്ട്.
ജനുവരി 14 നാണ് 10 വയസ്സുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. റിപ്പോർട്ട് ജനുവരി 16നു തന്നെ കൊട്ടാരക്കര റൂറൽ എസ്.പി, എഴുകോൺ സി.ഐ എന്നിവർക്ക് ലഭിച്ചെങ്കിലും അവർ അന്വേഷണം നടത്തിയില്ല. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതൽ പൊലീസ് സ്വീകരിച്ച നിലപാട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. ഇതും പൊലീസ് അവഗണിച്ചു.
അതേസമയം, അന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാട്ടിയെന്നാരോപിച്ച് ഭരണ-പ്രതിപക്ഷ കക്ഷികൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ൈക്രംബ്രാഞ്ച് അന്വേഷണത്തിന് റിപ്പോർട്ട് നൽകാമെന്ന് റൂറൽ എസ്.പി എസ്. സുരേന്ദ്രൻ ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.