കുണ്ടറയില്‍ മരിച്ച പത്തുവയസുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറുടെ മൊഴി
text_fieldsകൊല്ലം: കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 10 വയസ്സുകാരി നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്ന് ഡോക്ടറുടെ മൊഴി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. കെ വത്സലയാണ് മൊഴി നല്‍കിയത്. മരിക്കുന്നതിന് 3 ദിവസം മുമ്പുവരെ പെണ്‍കുട്ടി പീഡനത്തിനിരയായി.
അതേസമയം, ലൈംഗിക ചൂഷണത്തിന്‍റെ മനോവിഷമത്താൽ ആത്മഹത്യ ചെയ്തു എന്ന നിഗമനം മാത്രമാണ് ഇപ്പോഴും പൊലീസിനുള്ളത്. 9 പേരെ ഇരുപത്തിനാല് മണിക്കൂറിലധികം കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്‌തെങ്കിലും ഒരു തുമ്പും പൊലീസിന് ലഭിച്ചില്ല.
കുണ്ടറയില്‍ ബലാല്‍സംഗത്തിന് ഇരയായി മരിച്ച പത്തുവയസുകാരിയുടെ അടുത്ത ബന്ധുക്കളെയും സമീപവാസികളെയും ഒരു ദിവസത്തിലധികം ചോദ്യം ചെയ്‌തെങ്കിലും പൊലീസിന് യാതൊരു തുന്പും ലഭിച്ചിട്ടില്ല. സി.ഡബ്ല്യു.സി സംരക്ഷണത്തിലുളള പെണ്‍കുട്ടിയുടെ സഹോദരിയില്‍ നിന്ന് മൊഴി എടുക്കാനുള്ള വനിതാ സി.ഐയുടെ ശ്രമവും പരാജയപ്പെട്ടു.. പൊലീസിന്‍റെ ചോദ്യങ്ങളോട് സഹോദരി പ്രതികരിച്ചില്ല. കുട്ടിയുടെ അടുത്ത ബന്ധു തന്നെയാണ് പ്രതി എന്ന് പൊലീസ് വിശ്വസിക്കുന്നെങ്കിലും ഇതിന് സാഹചര്യത്തെളിവുകളോ ശാസ്‌ത്രീയ തെളിവുകളോ ലഭിച്ചിട്ടില്ല.
അതേസമയം കേസ് അട്ടിമറിക്കുന്നതിന് നേതൃത്വം നല്‍കിയ കൊല്ലം റൂറല്‍ എ.സ്‌പി രാജി വെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനമേറ്റു. കുണ്ടറ സ്വദേശി നിഷാന്തിനാണ് പരിക്കേറ്റത്. നിഷാന്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുണ്ടറയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കുണ്ടറ പീഡനക്കേസ് പൊലീസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.