പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി; പ്രതിഷേധമിരമ്പി, വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ
text_fieldsവർക്കല: പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വർക്കല മരക്കടമുക്ക് സുകേശിനി ബംഗ്ലാവിൽ പ്രദീപ്കുമാർ^ശാലി ദമ്പതികളുടെ മകൻ അർജുനാണ് (17) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. അയിരൂർ എം.ജി.എം മോഡൽ സ്കൂൾ വിദ്യാർഥിയായിരുന്നു. സംഭവത്തെ തുടർന്ന് സ്കൂൾ വൈസ് പ്രിൻസിപ്പൽ രാജീവിനെതിരെ രക്ഷാകർത്താക്കൾ വർക്കല പൊലീസിൽ പരാതി നൽകി.
അർജുെൻറ മരണകാരണമായി മാതാപിതാക്കൾ പറയുന്നത്: വെള്ളിയാഴ്ച നടന്ന പ്ലസ് വൺ െഎ.ടി പരീക്ഷയിൽ സ്മാർട്ട് വാച്ച് ഉപയോഗിച്ച് അർജുൻ കോപ്പിയടിച്ചെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ അർജുെൻറ രക്ഷിതാക്കളെ വിളിച്ചുവരുത്തി ചൊവ്വാഴ്ച പ്രത്യേക മീറ്റിങ് കൂടി. മാതാവിനും മാതൃസഹോദരിക്കുമൊപ്പമാണ് അർജുൻ എത്തിയത്. മാതാവിെൻറ സാന്നിധ്യത്തിൽ വൈസ് പ്രിൻസിപ്പൽ രാജീവ് അർജുനോട് കയർക്കുകയും മാനസികമായി തളർത്തുംവിധം സംസാരിക്കുകയും ചെയ്തു.
കോപ്പിയടിച്ചെന്ന വിവരം സി.ബി.എസ്.ഇ ബോർഡിനെ അറിയിച്ച് മൂന്നുവർഷത്തേക്ക് ഡീബാർ ചെയ്യുമെന്നും ക്രിമിനൽ കേസിൽപെടുത്തി െപാലീസിൽ ഏൽപിക്കുമെന്നും ഭീഷണിപ്പെടുത്തി. മകെൻറ വീഴ്ച മാപ്പാക്കണമെന്ന് അപേക്ഷിച്ച തന്നെയും ഭീഷണിപ്പെടുത്തിയെന്നും സ്കൂളിൽ തുടർന്ന് പഠിക്കാമെന്ന് കരുതേണ്ടെന്ന് വൈസ് പ്രിൻസിപ്പൽ പറഞ്ഞതായും മാതാവ് ശാലി പരാതിയിൽ പറയുന്നു. സ്കൂളിൽനിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പരാതിയിലുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വർക്കല സി.െഎ ബി.എസ്. സജിമോൻ അറിയിച്ചു.
സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും സ്കൂളിന് മുന്നിൽ സമരം നടത്തി. വൈസ് പ്രിൻസിപ്പൽ രാജീവിനെ സ്കൂളിൽനിന്ന് പുറത്താക്കാമെന്നും അതിന് മുന്നോടിയായി അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയാണെന്നും സ്കൂൾ സെക്രട്ടറി ഡോ.പി.കെ. സുകുമാരൻ അറിയിച്ചു. തുടർന്നാണ് സമരങ്ങൾ അവസാനിച്ചത്. അർജുൻ പരീക്ഷയിൽ സ്മാർട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചെന്നും ഇക്കാര്യം രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ വിദ്യാർഥിയെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.