കുണ്ടറ പീഡനം: ആദ്യം നിസ്സഹകരിച്ച മാതാവടക്കമുള്ളവരുടെ മൊഴികൾ വഴിത്തിരിവായി
text_fieldsകുണ്ടറ: നാന്തിരിക്കലിലെ 10 വയസ്സുകാരിയുടെ ദുരൂഹ മരണത്തിെൻറ അന്വേഷണത്തിൽ വഴിത്തിരിവായത് ആദ്യം നിസ്സഹകരിച്ച മാതാവടക്കമുള്ളവരുടെ മൊഴികൾ. മൂന്നു ദിവസം നിരന്തരം ചോദ്യം ചെയ്തിട്ടും കസ്റ്റഡിയിലുണ്ടായിരുന്ന ഒമ്പതുപേരും പ്രതി ആരെന്ന് ഒരു സൂചനയും നൽകാതെ പിടിച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ പെൺകുട്ടിയുടെ മാതൃസഹോദരൻ ഉൾപ്പെടെ മൂന്നുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് വഴിത്തിരിവായി. െപൺകുട്ടിയുടെ മാതാവിനോട് സഹോദരൻ സംസാരിച്ച ശേഷമാണ് പൊലീസിനോട് വിവരങ്ങൾ വെളിപ്പെടുത്താൻ സന്നദ്ധമായത്.
അറസ്റ്റിലായ തെൻറ ഭർത്താവ് വിക്ടർ ദാനിയേൽ ചെറുമക്കളെ പീഡിപ്പിച്ചിരുന്നതായി മുത്തശ്ശി പൊലീസിനോട് സമ്മതിച്ചു. സമാനമായ മൊഴിയാണ് കുട്ടിയുടെ മാതാവും അവരുടെ സഹോദരനും നൽകിയത്. ഇവരുടെ വെളിപ്പെടുത്തലുകളും തിരുവനന്തപുരത്ത് ചൈൽഡ്ലൈൻ പ്രവർത്തകരുടെ കൗൺസലിങ്ങിൽ കഴിയുന്ന പെൺകുട്ടിയുെട സഹോദരിയിൽനിന്ന് ലഭിച്ച വിവരങ്ങളും തമ്മിലെ പൊരുത്തം പ്രതിയിലേക്ക് എത്തുന്നതിന് സഹായകമായി. വിക്ടർ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയരാക്കിയ ചില കുട്ടികളുടെ മൊഴികളും വിലപ്പെട്ടതായി.
േചാദ്യംചെയ്യലിനോട് പെൺകുട്ടിയുടെ മാതാവടക്കം തുടക്കം മുതൽ സഹകരിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ് നിസ്സഹായാവസ്ഥയിലായിരുന്നു. തുടർന്ന് നുണപരിശോധനക്ക് വിധേയരാക്കണമെന്ന നിലപാടിൽ പൊലീസ് എത്തുകയും ഇതിനായി കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. നുണ പരിശോധനയുമായി ബന്ധപ്പെട്ട് െപൺകുട്ടിയുടെ മാതാവും മുത്തച്ഛനും തിങ്കളാഴ്ച േകാടിതിയിൽ ഹാജരാകാൻ നിർേദശവും ലഭിച്ചിരുന്നു. ഇത് ചോദ്യംചെയ്യലുമായി സഹകരിക്കാൻ കസ്റ്റഡിയിലുള്ളവരെ നിർബന്ധിതരാക്കി. ചോദ്യംചെയ്യലിൽ മനഃശാസ്ത്രപരമായ സമീപനം സ്വീകരിക്കുന്നതിൽ വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപടൽ നടന്ന സംഭവങ്ങൾ പറയാൻ കസ്റ്റഡിയിലുള്ളവരെ നിർബന്ധിതരാക്കുകയായിരുന്നു.
വക്കീൽ ഗുമസ്തനായിരുന്ന വിക്ടർ അടുത്തകാലത്തായി കൊല്ലത്ത് ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തുവരുകയായിരുന്നു. മകളുടെ വീടിനടുത്ത് മറ്റൊരു വീട് വാങ്ങി താമസിക്കാൻ തുടങ്ങിയപ്പോഴാണ് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയത്. ഇതറിയാമായിരുന്നിട്ടും വിക്ടെറ രക്ഷിക്കാനാണ് പെൺകുട്ടിയുടെ പിതാവിനുമേൽ കുറ്റം ആേരാപിക്കാൻ മാതാവടക്കം ഉറ്റവർ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
അതേസമയം, മരണം നടന്ന് രണ്ടുമാസത്തോളം കാര്യക്ഷമമായ അന്വേഷണം നടക്കാത്തതിെൻറ േപാരായ്മ കേസിെൻറ തുടർനടപടികളിലും പ്രതിഫലിക്കുന്ന സ്ഥിതിയാണ്. ലോക്കൽ പൊലീസ് ഇത് വെറും ആത്്മഹത്യയെന്ന നിലയിൽ ഒതുക്കിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തി. ഇയാൾ മദ്യപാനി ആയതിനാൽ പരാതികൾക്ക് ആരും വലിയ ഗൗരവം നൽകിയതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.