പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച കേസിൽ 25 വർഷം കഠിനതടവ്
text_fieldsകൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിക്സൺ ചാൾസിനെ വീട്ടിൽ ക യറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പ്രതികൾക്ക് 25 വർഷം കഠിനതടവ്. പവിത്രേശ്വര ം കൈതക്കോട് ചാമുണ്ടിമൂല ജോ ഭവനത്തിൽ ജോമോൻ, കുമ്പളം കൊല്ലിടഴികത്ത് വീട്ടിൽ മധു പ്ര സാദ്, സഹോദരൻ ജിതിൻ പ്രസാദ്, കുമ്പളം സിജിൻ ഭവനത്തിൽ സിജിൻ എന്നിവരെയാണ് കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ശിക്ഷ വിധിച്ചത്.
2012 നവംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. നിക്സൺ ചാൾസും കുടുംബവും താമസിച്ചിരുന്ന പടപ്പക്കര കരിക്കുഴി ബോണി വിലാസം വീട്ടിലാണ് സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞെത്തി ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അടുക്കള വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ പ്രതികൾ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യാമാതാവിനെയും വെട്ടി. ഓട്ടോ ഡ്രൈവറായ ജോമോനെതിരെ കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നുള്ള വാറണ്ടുമായി തിരക്കി ചെന്നതിലെ വൈരാഗ്യത്തിലാണ് ആക്രമണെമന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.