കുണ്ടറ: രണ്ട് മരണവും അന്വേഷിച്ചത് ഒരേ പൊലീസ് ഉദ്യോഗസ്ഥർ
text_fieldsകുണ്ടറ: കുണ്ടറയിൽ ഏഴുവർഷം മുമ്പ് 14കാരൻ മരിച്ച സംഭവവും ഇപ്പോൾ 10 വയസ്സുകാരി മരിച്ച കേസും അന്വേഷിച്ചത് ഒരേ പൊലീസ് ഉദ്യോഗസ്ഥർ. ആദ്യ മരണം നടക്കുമ്പോൾ കുണ്ടറയിൽ എസ്.ഐ ആയിരുന്ന ആർ. ഷാബു രണ്ടാമത്തെ മരണത്തിെൻറ സമയത്ത് അവിടെത്തന്നെ സി.ഐയായി. കെ. കൃഷ്ണകുമാറായിരുന്നു ഇരു കേസിെൻറയും സമയത്ത് ഡിവൈ.എസ്.പി. രണ്ടു കേസിലും തുടക്കം മുതലേ കേസ് തേച്ചുമായ്ച്ച് കളയാനുള്ള നീക്കങ്ങൾ നടന്നതായി ആേക്ഷപമുയർന്നിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ സാധാരണ ദഹിപ്പിക്കാറില്ലെങ്കിലും ഇവിടെ ആ പതിവ് തെറ്റിച്ചു. അമ്മയുൾപ്പെടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും മൃതദേഹം മെഡിക്കൽ കോളജിൽ നടത്താതെ ജില്ല ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയതും.
മകൻ മരിച്ച് 19 ദിവസത്തിനുശേഷമാണ് കുണ്ടറ പൊലീസ് വീട്ടിലെത്തി കേസിെൻറ നടപടി പൂർത്തിയാക്കിയതെന്ന് 14കാരെൻറ മാതാവ് പറയുന്നു. തങ്ങൾ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും സഹായം നൽകിയില്ലെന്ന് വാർത്താചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ മരിച്ച ബാലെൻറ അമ്മയും സഹോദരിയും വ്യക്തമാക്കുന്നുണ്ട്. 14കാരെൻറ മരണശേഷം പൊലീസിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മകെൻറ മരണത്തിന് നാലുമാസം മുമ്പ് പ്രതികൾ ഇവരെ കുടുംബത്തോടെ ശല്യം ചെയ്യുന്നതായി കാണിച്ച് പരാതി നൽകിയിരുന്നു. പ്രതികൾക്ക് അനുകൂല നിലപാടാണ് പൊലീസ് സ്വീകരിച്ചിരുന്നതെന്ന് മാതാവ് കുറ്റപ്പെടുത്തുന്നു. ഈ രണ്ടുകേസിലും അലംഭാവം കാണിച്ച പൊലീസ്, മരിച്ച ബാലികയുടെ പിതാവ് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചപ്പോൾ ഉടൻ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കള്ളക്കേസിൽ പിതാവ് 29 ദിവസമാണ് റിമാൻഡിൽ കിടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.