കുണ്ടറ പീഡനം: മാതാവും ബന്ധുക്കളും ഉൾപ്പടെ ഒൻപത് പേർ കസ്റ്റഡിയിൽ
text_fieldsകൊല്ലം: കുണ്ടറ നാന്തിരിക്കലിൽ 10 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അടക്കം ഒന്‍പത് പേര്‍ കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ബന്ധുക്കളും അയല്‍വാസികളുമാണ് കസ്റ്റഡിയിലുള്ളത്.
അതേസമയം, പൊലീസ് അന്വേഷണം മികച്ച നിലയിൽ പുരോഗമിക്കുന്നതായി കൊല്ലം റൂറൽ എസ്.പി എസ്. സുരേന്ദ്രൻ പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തോട് ബന്ധുക്കള്‍ സഹകരിക്കുന്നില്ലെന്ന് കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു.
രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സൈബർ സെല്ലിന്‍റെ പ്രത്യേക സംഘത്തിനും രൂപം നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തേണ്ടിയിരുന്നു. അന്വേഷണത്തിൽ വീഴ്ചപറ്റിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതെന്നും എസ്.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതിനിടെ പെണ്‍കുട്ടിയുടെ മൃതദേഹത്തിനു സമീപത്തു നിന്നും പൊലീസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചു. കത്ത് വ്യാജമാണെന്ന് നേരത്തെ പിതാവ് പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ പരിശോധന നടത്തുന്നത്.
അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന കുറിപ്പിലെ പരാമര്‍ശം. ആത്മഹത്യാ കുറിപ്പ് പത്തുവയസ്സുകാരി എഴുതിയതാണെന്ന കാര്യത്തില്‍ പോലീസിനും സംശയമുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സില്‍ ചെയ്യാന്‍ കഴിഞ്ഞാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
ജനുവരി 14 നാണ് 10 വയസുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. റിപ്പോർട്ട് ജനുവരി 16നു തന്നെ കൊട്ടാരക്കര റൂറൽ എസ്.പി, എഴുകോൺ സി.ഐ എന്നിവർക്ക് ലഭിച്ചെങ്കിലും അവർ അന്വേഷണം നടത്തിയില്ല. സംഭവത്തിൽ ദുരൂഹത ഇല്ലെന്നായിരുന്നു തുടക്കം മുതൽ പൊലീസ് സ്വീകരിച്ച നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.