Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളാ കോൺഗ്രസി​െൻറ...

കേരളാ കോൺഗ്രസി​െൻറ ആഭ്യന്തര കാര്യങ്ങളിൽ​ ഇടപെടേണ്ടതില്ല -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
kunjalikutty
cancel

മലപ്പുറം: കേരളാ കോൺഗ്രസി​​​െൻറ ആഭ്യന്തര കാര്യങ്ങളിൽ യു.ഡി.എഫ്​ ഇടപെടേണ്ടതില്ലെന്ന്​ മുസ്​ലിം ലീഗ്​ നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇത്തരം വിഷയങ്ങൾ കേരളാ കോൺഗ്രസ്​ തന്നെ പരിഹരിക്കേണ്ടതാണ്​. ചാടിക്കയറി മധ്യ സ്ഥത പറയാനാകില്ലെന്നും പ്രശ്​നങ്ങൾ അവർ സംസാരിച്ച്​ തീർപ്പാക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യ മങ്ങളോട്​ പറഞ്ഞു.

ഞങ്ങൾ അവരോട്​ ഇത്തരം വിഷയങ്ങൾ പരസ്​പരം സംസാരിക്കാറുണ്ട്​. ഇന്നലെ ഇതുമായി ബന്ധപ്പെട്ട്​ നേതാക്കൻമാരെ വിളിച്ചിരുന്നു. കോൺഗ്രസ്​ നേതാക്കളുമായി ഇക്കാര്യങ്ങൾ​ സംസാരിച്ചിട്ടുണ്ടെന്നും അതി​​​െൻറ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

നാണംകെട്ട്​ മാണിക്കൊപ്പം നിൽക്കണോ എന്ന്​ പി.ജെ ജോസഫ്​ തീരുമാനിക്കണമെന്ന കൊടിയേരിയുടെ പ്രസ്​താവനക്കും കുഞ്ഞാലിക്കുട്ടി മറുപടി നൽകി. അവരുടെ പാർട്ടിയിൽ നിന്നും യു.ഡി.എഫിന്​​ വിളിക്കാവുന്നവർ ഉണ്ടെല്ലോ എന്ന്​​ അദ്ദേഹം പറഞ്ഞു. ‘അവിടെ സീറ്റി​​​െൻറ പേരിൽ വലിയ തർക്കം നടക്കുന്നില്ലേ. കാളപെറ്റു എന്ന്​ കേൾക്കുമ്പോഴേക്ക്​ കയറെടുക്കുന്നത്​ ശരിയല്ല. പ്രശ്​നങ്ങൾ കേരളാ കോൺഗ്രസ്​ പരിഹരിക്ക​േട്ടയെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manipj josephkerala congress m
News Summary - kunhalikkutty about mani pj joseph issue-kerala news
Next Story