കാന്തപുരം സമുദായത്തിനെന്നും തലവേദന –കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: സുന്നി കാന്തപുരം വിഭാഗത്തെ കണക്കറ്റ് പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. തലയുള്ളിടത്തോളം കാലം തലവേദന മാറില്ലെന്ന് പറഞ്ഞപോലെയാണ് കാന്തപുരം വിഭാഗത്തിന്‍െറ കാര്യമെന്ന് അദ്ദേഹം കളിയാക്കി. യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്‍െറ സമാപന ചടങ്ങില്‍ നയപ്രഖ്യാപന പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരത്തിന്‍െറ പേര് പരാമര്‍ശിക്കാതെയുള്ള പരിഹാസത്തെ കൈയടിയും ഹര്‍ഷാരവങ്ങളോടെയുമാണ് സദസ്സ് എതിരേറ്റത്.
ഏക സിവില്‍കോഡിനെതിരെ എല്ലാവരും ഒന്നിക്കുമ്പോള്‍ ഒരു കൂട്ടര്‍ മാത്രം വിട്ടുനില്‍ക്കുന്നു. ഈ വിഷയത്തില്‍ കോഴിക്കോട്ട് നടന്ന മുസ്ലിം സംഘടനകളുടെ യോഗത്തില്‍ ക്ഷണിച്ചിട്ടില്ലെന്നാണ് ഈ വിഭാഗം പറയുന്നത്. എല്ലാവരെയും പോലെ ഇവരെയും ഫോണ്‍ ചെയ്ത് ക്ഷണിച്ചതാണ്. കല്യാണത്തിനല്ല ക്ഷണിച്ചത്. രാജ്യം അപകടത്തില്‍പെടുന്ന വിഷയം ചര്‍ച്ച ചെയ്യാനാണ്. കല്യാണത്തിനാണെങ്കില്‍ നേരിട്ട് പോയി വിളിക്കാമായിരുന്നു. ഇനി ക്ഷണിച്ചാല്‍ തന്നെ മാറിനില്‍ക്കുമെന്ന് പലതവണ തെളിയിച്ചവരാണിവര്‍. ഇവരുടെ അസുഖം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പല നിറമാണ് ഈ വിഭാഗത്തിന്. ചിലപ്പോള്‍ ലീഗിനെ വെല്ലുവിളിക്കുകയും ചെയ്യാറുണ്ട്. മണ്ണാര്‍ക്കാട്ട് എന്‍. ഷംസുദ്ദീനും കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ലയും ജയിച്ചുവന്നത് ഇവരുടെ വെല്ലുവിളിയി കാരണമാണ്.
എല്ലാവര്‍ക്കും നേരെ ഈ വിഭാഗം വെല്ലുവിളിച്ചിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോവാറുണ്ടെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. നോട്ട് പിന്‍വലിക്കല്‍ പോലുള്ള തുഗ്ളക്ക് പരിഷ്കാരം മോദിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീവ്രവാദവും ഫാഷിസവും കേരളത്തില്‍ വേവില്ല. സമുദായത്തിനിടയില്‍ പടക്കം പൊട്ടിച്ച് നടക്കുന്നവര്‍ സംഘ്പരിവാരിന്‍െറ വളര്‍ച്ചക്ക് ആക്കം കൂട്ടുകയാണ്. മലപ്പുറത്തെ സ്ഫോടനവും അതിന്‍െറ ഭാഗമാണ്. നിസ്സാരമായ കാര്യങ്ങള്‍ കൊണ്ട് മലപ്പുറത്തെ വര്‍ഗീയക്കളമാക്കാമെന്ന് ആരും കരുതേണ്ട. പെന്‍ഷന്‍ തുക ഒന്നിച്ച് കൊടുത്തതാണ് ഇടതു സര്‍ക്കാര്‍ ചെയ്ത ഏകകാര്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.