ഒരു മുഴം മുേമ്പ ലീഗ്
text_fieldsമലപ്പുറം: കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. 'ട്രബിൾ ഷൂട്ടറുടെ' റോളിൽ ഇനി കുഞ്ഞാലിക്കുട്ടിയുണ്ടാവും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഗൗരവത്തോടെയാണ് ലീഗ് കാണുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ തുടർഭരണം ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്.
യു.ഡി.എഫാകട്ടെ, കോൺഗ്രസിലെ അനൈക്യം കാരണം പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി േനതൃനിരയിലുണ്ടാവണമെന്ന നിലപാടിലേക്ക് ലീഗ് എത്തിയത്. സംസ്ഥാനത്ത് യു.ഡി.എഫിന് മേൽകൈ ഉണ്ടാക്കാൻ വലിയ തോതിൽ പ്രചാരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിൽ. നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിെൻറ സാന്നിധ്യം അനിവാര്യമാണെന്ന തോന്നൽ കോൺഗ്രസിലുമുണ്ട്.
ഘടകകക്ഷികൾക്ക് സ്വീകാര്യനാണ് കുഞ്ഞാലിക്കുട്ടി. പിണങ്ങിപ്പോയവരെ അനുനയിപ്പിച്ച് പലതവണ തെളിയിച്ചതുമാണ്. എം.പി സ്ഥാനം രാജിവെച്ച് വരുന്നത് ഇടതു പാർട്ടികൾ വിവാദമാക്കുമെന്ന് ബോധ്യമുണ്ട്. അതുകൊണ്ടാണ് നേരത്തേ തീരുമാനം പ്രഖ്യാപിച്ചത്.
Latest News:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.