മുത്തലാഖ് വോട്ടെടുപ്പ് വിവാദം: തലയൂരാനാവാതെ ലീഗ്
text_fieldsമലപ്പുറം: മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസായ ദിവസം പി.കെ. കുഞ്ഞാലിക്കുട്ടി പാര്‍ലമെൻറില്‍ എത്താതിരുന്നതിന െ ചൊല്ലിയുള്ള വിവാദത്തിൽ മുസ്‍ലിം ലീഗിൽ ആശയകുഴപ്പം. വിവാദത്തിൽ മറുപടി പറയാനാകാതെ ലീഗ് നേതാക്കള്‍ കുഴങ്ങിയപ ്പോള്‍ മന്ത്രി കെ.ടി. ജലീലടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കുഞ്ഞാലിക്കുട്ടി തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് പറഞ്ഞ് ഒഴിയുകയാണ് രാവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ചെയ്തത്. വൈകുന്നേരത്തോട െയാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം വരുന്നത്.
ചർച്ചക്കുശേഷം കോൺഗ്രസിനൊപ്പം വോട്ടെടുപ്പ് ബഹിഷ്കരിക്കാ നാണ് ആദ്യം തീരുമാനിച്ചതെന്നും പൊടുന്നനെ ചില പാർട്ടികൾക്കൊപ്പം തീരുമാനം മാറ്റുകയായിരുന്നുവെന്നും കുഞ്ഞാലിക ്കുട്ടി വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇ.ടി. മുഹമ്മദ് ബഷീറുമായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും അ ദ്ദേഹം അറിയിച്ചു. എന്നാൽ, സുപ്രധാന ചർച്ച നടക്കുന്ന സമയത്ത് ലീഗിെൻറ രണ്ട് എം.പിമാരും ലോക്സഭയിൽ ഉണ്ടാവേണ്ടിയ ിരുന്നുവെന്ന അഭിപ്രായം അണികൾക്കിടയിൽത്തന്നെയുണ്ട്. മുത്തലാഖ് വിഷയത്തിലെ വോട്ടെടുപ്പിൽ എന്ത് നിലപാട് സ്വീകര ിക്കണമെന്ന് പൊടുന്നനെ തീരുമാനിക്കേണ്ടതാണോയെന്നും ഇവർ ചോദിക്കുന്നു.
പാർട്ടി നിലപാടിന് വിരുദ്ധമായി ഇ.ടി വ ോട്ടെടുപ്പിൽ പങ്കെടുക്കുകയായിരുന്നുവെന്ന സംശയവും ഉയർന്നുകഴിഞ്ഞു. ഇതിെൻറ സൂചന കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണത്തിൽ നിഴലിക്കുന്നു. വോട്ടെടുപ്പ് ബഹിഷ്കരിക്കാനായിരുന്നു ആദ്യ തീരുമാനമെന്ന എം.കെ. മുനീറിെൻറ വാക്കുകളും ഇതിന് ബലംനൽകുന്നു. ഇത് നിഷേധിച്ച ഇ.ടി. മുഹമ്മദ് ബഷീർ എം.പി ബഹിഷ്കരിക്കുക എന്ന തീരുമാനം പാര്‍ട്ടി എടുത്തതായി അറിയില്ലെന്ന് തുറന്നടിച്ചു. ഇത് അടുത്തദിവസങ്ങളിൽ നേതൃതലത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിതുറന്നേക്കും.
അടുത്ത ബന്ധുവിെൻറ കല്യാണമുള്ളതിനാലാണ് കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതെന്നാണ് ഇ.ടിയുടെ വിശദീകരണം. ഡൽഹിയിെല കാര്യങ്ങൾ തന്നോട് നോക്കാൻ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ബന്ധുവിെൻറ കല്യാണമുള്ളതിനാലാണ് വിട്ടുനിന്നതെന്ന കാര്യം കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണകുറിപ്പിൽ ഉണ്ടായിരുന്നില്ല. മുസ്‍ലിം സമുദായത്തോട് ലീഗ് കടുത്ത അപരാധം ചെയ്തുവെന്ന് കുറ്റപ്പെടുത്തിയ മന്ത്രി കെ.ടി. ജലീല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവരെ പാര്‍ലമെൻറിലേക്ക് അയക്കരുതെന്ന് ലീഗിനെ പരിഹസിക്കുകയും ചെയ്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നിരുന്ന കാര്യവും ജലീൽ ചൂണ്ടിക്കാട്ടി.
സി.പി.എമ്മും കോൺഗ്രസും വിഷയത്തിൽ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഐ.എന്‍.എല്‍, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.െഎ തുടങ്ങിയ പാർട്ടികൾ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. മുത്തലാഖ് ബില്ലിനെതിരെ നിയമപോരാട്ടം തുടരുമെന്നറിയിച്ച സമസ്തയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. നിര്‍ണായക ദിവസം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുടെ പാര്‍ലമെൻറിലെ അസാന്നിധ്യം തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ തിരിച്ചടികള്‍ക്ക് വഴിവെക്കുമോയെന്ന ആശങ്ക ലീഗ് നേതാക്കൾക്കുണ്ട്.
യൂത്ത് ലീഗ് കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാണ് മുറവിളി കൂേട്ടണ്ടത് -മന്ത്രി ജലീൽ
കോട്ടക്കൽ: മുത്തലാഖ് ബിൽ പാർലമെൻറിൽ ചർച്ച ചെയ്യുേമ്പാൾ പങ്കെടുക്കാതിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാണ് യൂത്ത് ലീഗ് മുറവിളി കൂേട്ടണ്ടതെന്ന് മന്ത്രി കെ.ടി. ജലീൽ. ലോക്സഭ സേമ്മളനത്തിൽ പങ്കെടുക്കാൻ പറ്റാത്തവരെയാണോ തെരഞ്ഞടുത്തതെന്ന് ജനങ്ങൾ ചിന്തിക്കണം. സമുദായം, ഇസ്ലാം വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന ലീഗിെൻറ ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും സമാന സംഭവമുണ്ടായി. ബി.ജെ.പിയുടെ ഗുഡ് ലിസ്റ്റിൽ കയറി പറ്റാനുള്ള തന്ത്രമാണോയെന്ന് സംശയിക്കണം. അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയമാണ് നടന്നിരിക്കുന്നതെന്നും ജലീൽ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നടപടി സമുദായവഞ്ചന -പി.ഡി.പി
കൊച്ചി: ലോക്സഭയിലെ നിർണായകമായ മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിന്ന മുസ്‍ലിം ലീഗ് എം.പി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നടപടി സമുദായവഞ്ചനയും തീവ്രഹിന്ദുത്വ വിധേയത്വവുമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആരോപിച്ചു. ഫാഷിസത്തെ നേരിടുന്നതിലെ ലീഗിെൻറ കെൽപില്ലായ്മ വെളിവാക്കുന്നതാണ് നടപടി. സ്വന്തം പാർട്ടിയുടെ അഖിലേന്ത്യ പ്രസിഡൻറിെൻറ മരണക്കിടക്കയിൽ വരെ ക്രൂരമായെത്തിയ ഫാഷിസത്തിനെതിരെ സമരം നടത്താൻ ശക്തിയില്ലാത്തവരുടെ ഫാഷിസ്റ്റ് വിരുദ്ധ പൊയ്മുഖം കൂടുതൽ വ്യക്തമായതായി പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.
മുത്തലാഖ് ബിൽ: കുഞ്ഞാലിക്കുട്ടിയുടേത് കൊടുംവഞ്ചന -െഎ.എൻ.എൽ
കോഴിക്കോട്: മുത്തലാഖ് ബിൽ ലോക്സഭയിൽ ചർച്ചക്ക് വന്നപ്പോൾ ഹാജരാകാത്ത മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ മതേതര സമൂഹത്തോട് കൊടുംവഞ്ചനയാണ് കാട്ടിയതെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആരോപിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വേളയിൽ വിമാനം വൈകിയെന്ന ഒഴിവുകഴിവ് പറഞ്ഞ് ബി.ജെ.പിക്കെതിരെ വോട്ടുചെയ്യാനുള്ള അവസരം പാഴാക്കിയത് ആരും മറന്നിട്ടില്ല.
മുസ്ലിംകളുടെ വ്യക്തിനിയമത്തിൽ ഇടപെടുന്ന സുപ്രധാനമായ ബിൽ ചർച്ചക്കെടുക്കുന്നത് അറിഞ്ഞിട്ടും വിവാഹ സൽക്കാരത്തിന് പരിഗണന നൽകിയ ലീഗ് നേതാവിെൻറ പ്രതിബദ്ധത എന്തിനോടാണെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. മുത്തലാഖ് ബിൽ വോെട്ടടുപ്പിൽ പെങ്കടുത്ത് ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നതിന് പകരം കോൺഗ്രസ് എം.പിമാർ ഇറങ്ങിപ്പോയത് മൃദുഹിന്ദുത്വയുടെ വ്യക്തമായ നിദർശനമാണ്. ഇൗ നടപടിയിലൂടെ കോൺഗ്രസിെൻറ കപട മതേതര മുഖം ഒരിക്കൽകൂടി പുറത്തുവന്നെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.