Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവേകൾ കാൽക്കാശിന്​...

സർവേകൾ കാൽക്കാശിന്​ വിലയില്ലാത്തതെന്ന്​ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
സർവേകൾ കാൽക്കാശിന്​ വിലയില്ലാത്തതെന്ന്​ കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടക്കുന്ന സർവേകൾ കാൽക്കാശിന്​ വിലയില്ലാത്തതാണെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി. പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാനുള്ള പദ്ധതിയാണിത്​. കാൽക്കാശിന്‍റെ​ വിലയില്ലാത്ത സർവേകൾ പലതവണ തെറ്റിയിട്ടുണ്ട്​ -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷത്തിന്​ തുടർഭരണം പ്രവചിക്കുന്ന സർവേകളാണ്​ മാധ്യമങ്ങൾ പുറത്ത്​ വിട്ടത്​. ഇതിനെതിരെ രമേശ്​ ചെന്നിത്തല ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. പിണറായി സർക്കാർ 200 കോടി രൂപയുടെ പരസ്യം ​കൊടുത്തതിന്‍റെ ഉപകാര സ്​മരണയാണ്​ ചില മാധ്യമങ്ങൾ സർവേയിലൂടെ കാണിക്കുന്നതെന്നാണ്​​ ചെന്നിത്തല പറഞ്ഞത്​. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നത്​ പോലെ കേരളത്തിൽ പിണറായി സർക്കാർ മാധ്യമങ്ങളെ വിരട്ടിയും പരസ്യം നൽകിയും വരുതിയിലാക്കുകയാണ്​. അഭിപ്രായ സർവേകൾ യാഥാർഥ്യത്തിന്​ എതിരാണെന്നും ഒരുശതമാനും വോട്ടർമാർ പോലും ഇതിൽ പ​ങ്കെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന്​ മാധ്യമങ്ങൾക്ക്​ വേണ്ടി ഒരു സ്​ഥാപനമാണ്​ സർവേ നടത്തിയത്​. ജനഹിതം അട്ടിമറിക്കാൻ അഭിപ്രായ സർവേകൾ ദുരുപയോഗം ചെയ്യുകയാണ്​. ലോക്​സഭ തെരഞ്ഞെടുപ്പിൽ നടന്നത്​ പോലെ മറുനാടൻ കമ്പനികൾ സർവേകൾ പടച്ചുവിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, സർവേ റിപ്പോർട്ടുകൾ കണ്ട്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽ അലംഭാവം അരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രചരണ പര്യടനത്തിന്‍റെ ഭാഗമായി കോട്ടയത്തെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു . "സർവേ റിപ്പോർട്ട് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീയ പോരാട്ടമാണ്. സർവേ റിപ്പോർട്ട്​ കണക്കിലെടുത്ത് അലംഭാവം കാട്ടരുത്. ഗൗരവത്തോടെ തന്നെ തെരഞ്ഞെടുപ്പിനെ കാണണം എന്നാണ് എൽ.ഡി.എഫ് പ്രവത്തകരോട് അഭ്യർഥിക്കാനുള്ളത്​'' -മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttysurveyassembly election 2021Kerala pre-poll survey 2021
News Summary - Kunhalikutty against pre-poll surveys
Next Story