ശ്രീധരൻപിള്ളയുടെ വർഗീയ പരാമർശം വോട്ടിന് വേണ്ടി -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ വർഗീയ പരാമർശം വോട്ടിന് വേണ്ടിയാണെന്ന് പി.കെ ക ുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പിയുടെ ശ്രമം കേരളത്തിൽ വിലപ്പോവില്ല. ഇത്തരം വിമർശനങ്ങൾ പുച്ഛിച്ചു തള്ളുന്നതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ് തുടങ്ങി വർഗീയ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരുടെ സർട്ടിഫിക്കറ്റ് ഒന്നും ലീഗിന് ആവശ്യമില്ല. മതേതര കാര്യത്തിൽ ഉറച്ച നിലപാടുള്ള പാർട്ടിയാണ് ലീഗ്. ഞങ്ങളുടെ ചരിത്രം തുറന്ന പുസ്തകമാണ്. കേരളത്തിലെ ബി.ജെ.പിക്കാർ ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന തന്ത്രം ഇവിടെ പ്രയോഗിച്ചാൽ ഇപ്പോൾ അവർക്ക് ലഭിക്കുന്ന പിന്തുണ കൂടി പോകും.
സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന തന്ത്രം അവർ കേരളത്തിലും കൊണ്ടുവരാൻ നോക്കുകയാണ്. എന്നാൽ കേരളത്തിലെ ജനത ബുദ്ധിയുള്ളവരാണ്. അവരുടെ വർഗീയ പ്രചരണങ്ങൾ ഏശാൻ പോകുന്നില്ല. -കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.