രാജിവെക്കാൻ കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക്; പകരക്കാരൻ സമദാനിയെന്ന് സൂചന
text_fieldsമലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം ബുധനാഴ്ച രാജി സമർപ്പിക്കും. സ്പീക്കർക്ക് രാജി സമർപ്പിക്കുന്നതിന് കരിപ്പൂരിൽനിന്ന് ദൽഹിയിലേക്ക് വിമാനത്തിൽ അദ്ദേഹം യാത്ര തിരിച്ചു. വൈകീട്ട് മൂന്ന് ഡൽഹിയിലെത്തുന്ന കുഞ്ഞാലിക്കുട്ടി സ്പീക്കറുടെ സമയം കിട്ടിയാൽ ബുധനാഴ്ച തന്നെ രാജി സമർപ്പിക്കും. ഇല്ലെങ്കിൽ വ്യാഴാഴ്ചയായിരിക്കും നടപടികൾ പൂർത്തിയാക്കുക.
മലപ്പുറത്തുനിന്നോ വേങ്ങരയിൽനിന്നോ നിയമസഭയിലേക്ക് ജനവിധി തേടും. അദ്ദേഹത്തിന് പകരം പാർലമെൻറിലേക്ക് മത്സരിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മുസ്ലിം ലീഗ് സീനിയർ വൈസ് പ്രസിഡൻറ് എം.പി. അബദ്ുസമദ് സമദാനിക്കാണ് മുൻഗണന. കൂടാതെ മൂന്ന് പേരുകൾ കൂടി പരിഗണനയിലുണ്ട്. ഇബ്രാഹിം സുലൈമാൻ സേട്ടുവിെൻറ മകൻ സിറാജ് സേട്ട്, മണ്ണാർക്കാട് എം.എൽ.എ എൻ. ശംസുദ്ദീൻ, വേങ്ങര എം.എൽ.എ കെ.എൻ.എ. ഖാദർ എന്നിവരാണ് പരിഗണിക്കപ്പെടുന്നവർ. അബ്ദുസമദ് സമദാനിക്കാണ് കൂടുതൽ സാധ്യത എന്നാണ് അറിയുന്നത്.
പി.വി. അബ്ദുൽ വഹാബിെൻറ രാജ്യസഭാഅംഗത്വകാലാവധി ഉടൻ കഴിയുമെങ്കിലും അദ്ദേഹം തുടരാനാണ് സാധ്യത. നിയമ സഭതെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്ന് പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും മിക്കവാറും രാജ്യസഭാ അംഗമായി തുടരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.