പിഎഫ്ഐ രാജ്യത്തിന് ഗുണം ചെയ്യില്ലെങ്കിലും കേന്ദ്ര നടപടിയിലെ പക്ഷപാതിത്വം ചോദ്യംചെയ്യപ്പെടുമെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsപോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയുടെ പ്രവർത്തനം രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും അതേസമയം കേന്ദ്ര നടപടിയിൽ സംശയമുണ്ടെന്നും മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര നടപടികെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ വർഗീയതയെ ഊട്ടിവളർത്തുന്ന പ്രവർത്തനങ്ങളും രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. വെറുപ്പിന് കാരണമായ, അങ്ങേയറ്റം അപലപനീയമായ പ്രസ്താവനകൾ നടത്തുന്ന സംഘടനകൾ കേന്ദ്ര ഭരണത്തിന്റെ തണലിൽ കഴിയുകയാണ്. ഒരു വിഭാഗത്തെ വർഗീയത പ്രചരിപ്പിക്കാൻ വിടുകയും മറുകൂട്ടരെ നിരോധിക്കുകയും ചെയ്യുന്നതിലെ പക്ഷപാതിത്വം ചോദ്യം ചെയ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി.എഫ്.ഐ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും പി.എഫ്.ഐയുടെ സ്വാഭാവിക എതിരാളി ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.