ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതി യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.
കൂട്ടായ്മയുണ്ടാക്കാൻ പുതിയ സംവിധാനത്തിന് കഴിയും. പുതിയ സംവിധാനം നേതൃമാറ്റമായല്ല, പുതിയ കൂട്ടായ്മയായാണ് കാണുന്നതെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വോട്ടുകൾ റെബലുകൾക്കോ ബി.െജ.പിക്കോ പോകില്ല. എല്ലാം ഒറ്റപ്പെട്ടിയിൽ വരുന്നതിെൻറ ഗുണം മുന്നണിക്കുണ്ടാകും.
ലോക്സഭ തെരഞ്ഞെടുപ്പിലെ ഫലമായിരിക്കും നിയമസഭ തെരഞ്ഞടുപ്പിൽ ആവർത്തിക്കുക. എൽ.ഡി.എഫ് വേണ്ടെന്ന് ജനം തീരുമാനിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം കണ്ട് ഭരണംകിട്ടുമെന്നത് വ്യാമോഹമാണ്. ഭരണത്തുടർച്ചയല്ല, ഭരണമാറ്റമാണ് നടക്കാൻ പോകുന്നത്. ഇതിനനുസൃതമായ പ്രകടനപത്രികയായിരിക്കും അവതരിപ്പിക്കുക. ഘടക കക്ഷികൾ കോൺഗ്രസുമായി ആശയ വിനിമയം തുടങ്ങിയിട്ടുണ്ട്.
അനൗദ്യോഗിക ചർച്ച തുടരുകയാണ്. മുസ്ലിം ലീഗ് വിട്ടുവീഴ്ചക്കും മധ്യസ്ഥതക്കും പേരുകേട്ട പാർട്ടിയാണ്. യു.ഡി.എഫിെൻറ പൊതുതാൽപര്യത്തിനൊപ്പം പാർട്ടി നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.