കുഞ്ഞാലിക്കുട്ടി സോണിയയെയും രാഹുലിനെയും കണ്ടു
text_fieldsന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രഥമ ഡൽഹി സന്ദർശനത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ലോക്സഭ എം.പിയാകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ കുഞ്ഞാലിക്കുട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് താൻ എം.പിയായതിനു ശേഷം ഒഴിവ് വരുന്ന വേങ്ങര നിയമസഭ മണ്ഡലത്തിൽ റമദാനിൽ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗിെൻറ ലോക്സഭാംഗമായ ഇ.ടി. മുഹമ്മദ് ബഷീർ, രാജ്യസഭാംഗമായ പി.വി. അബ്ദുൽ വഹാബ് എന്നിവർക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി സോണിയ ഗാന്ധിയെയും രാഹുലിനെയും കണ്ടത്. കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കളുടെ സന്ദർശന തിരക്കിനിടയിൽ അത് നിർത്തിവെച്ച് രാഹുൽ കുഞ്ഞാലിക്കുട്ടിക്ക് പ്രത്യേകമായി സമയം അനുവദിക്കുകയും ചെയ്തു.
രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ കോൺഗ്രസിനൊപ്പം നിന്ന് യു.പി.എയെ ശക്തിപ്പെടുത്തുകയാണ് ലീഗിെൻറ ദൗത്യമെന്ന് പിന്നീട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം െതരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ കനത്ത പരാജയവും യു.ഡി.എഫിെൻറ മികച്ച ജയവും സോണിയയെയും രാഹുലിനെയും ധരിപ്പിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി തുടർന്നു.
മലപ്പുറം ഫലം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടക്ക് വേരോട്ടം ലഭിക്കുകയില്ല എന്നതിെൻറ തെളിവാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് മതേതര മുഖമുള്ള പാർട്ടിയാണെന്നും എണ്ണത്തിലധികമില്ലെങ്കിലും ദേശീയ രാഷ്്ട്രീയത്തില്‍ ലീഗ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടുയന്ത്രത്തില്‍ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ചോദ്യത്തിനുത്തരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.