തുറക്കുന്നത് വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര വാതിൽ
text_fieldsകാസർകോട്: 150 ഏക്കറിലധികം ഭൂമിയിൽ പരന്നുകിടക്കുന്ന കാമ്പസിൽ അന്താരാഷ്ട്ര സൗകര്യങ്ങളോടെയാണ് കുണിയ ഇന്റർനാഷനൽ സർവകലാശാല കാമ്പസ് ഒരുങ്ങുന്നത്. അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന സ്വകാര്യ സർവകലാശാല ബിൽ പാസാകുന്നതോടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല പുതിയ ദിശയിലേക്ക് മാറും. അതിലേക്ക് ചുവടുവെക്കുന്നതിന് അപേക്ഷ നൽകിയിരിക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിൽ കുണിയ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും (കെ.ജി.ഐ) ഉൾപ്പെടുന്നു. സ്വപ്നം യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിലെ വിദ്യാർഥികൾക്ക് മികച്ച സർവകലാശാലകൾ തേടി കേരളത്തിനുപുറത്തേക്ക് സഞ്ചരിക്കേണ്ടതില്ല. ലോക വിദ്യാഭ്യാസ രംഗത്തേക്കുള്ള വാതിൽ മലബാറിൽ കാസർകോട് ജില്ലയിൽ കുണിയിൽ തുറക്കപ്പെടും.
നിലവിൽ കണ്ണൂർ യൂനിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കുണിയ ആർട്സ് ആൻഡ് സയൻസ് കോളജ്, സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്ത എമിൻ ഇൻറർനാഷനൽ അക്കാദമി, കുണിയ ഐ.എ.എസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ത്രീഡി പ്രിന്റിങ് ടെക്നോളജി മുതലായവ സ്ഥാപിച്ച് ചുരുങ്ങിയ കാലയളവിൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിവരുന്നതിനു പുറമെയാണ് അന്താരാഷ്ട്ര തലത്തിലേക്ക് ചുവടുവെക്കുന്നത്. എ.പി.ജെ അബ്ദുൽ കലാം ടെക്നിക്കൽ യൂനിവേഴ്സിറ്റി അഫിലിയേഷനും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ അംഗീകാരവും ലഭിച്ചു. കോഴ്സും ആരംഭിച്ചു.
നിർമാണ മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കുന്നതിന് വിദ്യാർഥികളെ സജ്ജരാക്കുന്നതിന് കുണിയ കോളജ് ഓഫ് ആർക്കിടെക്ചർ ആരംഭിക്കും. അലയ്ഡ് ഹെൽത്ത് സയൻസ്, ഫാർമസി, നഴ്സിങ് എന്നിവയിലെ നൂതന പ്രോഗ്രാമുകൾ ആരോഗ്യ മേഖലയിൽ ആരംഭിക്കും.
വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യ വികസനത്തിനായി വ്യാവസായിക ഹബ് സ്ഥാപിക്കും. പ്രശസ്ത അന്തർദേശീയ സർവകലാശാലകളുടെ പങ്കാളിത്തത്തോടെ പ്രായോഗിക തൊഴിൽ പരിശീലനം നൽകുന്നതിലൂടെ വിദ്യാർഥികൾക്ക് ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കും. ലോ കോളജും ഇതോടൊപ്പം പ്രവർത്തിക്കും. വിവിധ കായിക പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.