മതപരമായ 'െസൻറിമെൻസ്' ഉണ്ടാക്കി രക്ഷപ്പെടാനാണ് സി.പി.എം ശ്രമമെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ബി.ജെ.പിയുടെ പേര് പറയുന്നതും ഖുർആനെ വലിച്ചിഴക്കുന്നതും ചർച്ച വഴി തിരിച്ചുവിടാനുള്ള സി.പി.എമ്മിെൻറ ശ്രമത്തിെൻറ ഭാഗമായി മാത്രമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഖുർആൻ കൊണ്ടുവരുന്നത് നിയമപരമായി ഒരു തടസ്സവുമുള്ള കാര്യമല്ല. അതിെൻറ പേരിൽ സ്വർണക്കടത്ത് നടന്നോ എന്നതാണ് യു.ഡി.എഫ് ഉന്നയിക്കുന്ന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബി.ജെ.പി ഒരു ശക്തിയേ അല്ല. അവർക്ക് തെരഞ്ഞെടുപ്പ് ജയിക്കാനാകില്ല. ബി.ജെ.പിയെ ഒരു ശക്തിയായി ഉയർത്തി കാണിക്കുന്നത് ഇടത് പക്ഷമാണ്. യു.ഡി.എഫിെൻറ എതിരാളി കേരളത്തിൽ സി.പി.എം തന്നെയാണ്. പ്രതിഷേധങ്ങൾക്കെതിരെ പൊലീസിെൻറ അക്രമമാണ് നടക്കുന്നത്.
മതപരമായ 'െസൻറിമെൻസ്' ഉണ്ടാക്കി രക്ഷപ്പെടാനാണ് സി.പി.എം ശ്രമിക്കുന്നത്. മന്ത്രി രാജിവെക്കണമെന്ന് പറയുേമ്പാൾ ഖുർആെൻറ പേര് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് അനുവദിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ എം.എൽ.എയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.