മുസ് ലിം സംഘടനകളുടെ ഐക്യശ്രമം സ്വാഗതാര്‍ഹം –പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: രാജ്യം ഒട്ടേറെ പ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തില്‍ ഐക്യത്തിനായുള്ള മുസ്ലിം സംഘടനകളുടെ നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കെ.എന്‍.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമ്പൂര്‍ണ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, ട്രഷറര്‍ എ. അസ്ഗറലി, ഡോ. പി.പി. അബ്ദുല്‍ ഹഖ്, എന്‍.എം. അബ്ദുല്‍ ജലീല്‍, ഹമീദലി അരൂര്‍, റസാഖ് കിനാലൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സി. മമ്മു കോട്ടക്കല്‍, പി.പി. ഖാലിദ്, ഉബൈദുല്ല താനാളൂര്‍, സി. അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍, മുഹമ്മദ് ഹാഷിം ആലപ്പുഴ, ഈസ അബൂബക്കര്‍ മദനി, സി. മുഹമ്മദ് സലീം സുല്ലമി, ശംസുദ്ദീന്‍ പാലക്കോട്, കെ.പി. സകരിയ്യ, സലീം ചെര്‍പ്പുളശ്ശേരി, യു.പി. യഹ്യാഖാന്‍, ഹംസ സുല്ലമി കാരക്കുന്ന്, നൂറുദ്ദീന്‍ എടവണ്ണ, അഡ്വ. എം. മൊയ്തീന്‍ കുട്ടി, കെ.പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
ഡോക്ടറേറ്റ് നേടിയ ഡോ. ജാബിര്‍ അമാനി, ഡോ. അനസ് കടലുണ്ടി എന്നിവര്‍ക്ക് കുഞ്ഞാലിക്കുട്ടി ഉപഹാരങ്ങള്‍ നല്‍കി. ജില്ല കമ്മിറ്റി നടത്തുന്ന മൈത്രി സമ്മേളനത്തിനത്തിന്‍െറ സ്പെഷല്‍ സപ്ളിമെന്‍റ് കുഞ്ഞാലിക്കുട്ടിക്ക് നല്‍കി ഡോ. ഹുസൈന്‍ മടവൂര്‍ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.