കുഞ്ഞാലിക്കുട്ടിയുടെ ന്യൂനപക്ഷ താൽപര്യം എത്രയുണ്ടെന്നു വ്യക്തമായി–ഇടത് എം.പിമാർ
text_fieldsന്യൂഡല്‍ഹി: കേന്ദ്ര സർക്കാറിെൻറ ഹിന്ദുത്വ പ്രീണനത്തിന് വളമിടുന്ന രീതിയിലാണ് കോ ൺഗ്രസ് മുത്തലാഖ് ബില്ലിെൻറ വോെട്ടടുപ്പ് ബഹിഷ്കരിച്ചതെന്ന് ഇടത് എം.പിമ ാർ. രാജ്യസഭയുടെ പരിഗണനയിലിരിക്കുന്ന മുത്തലാഖ് ബില്ലില്‍ ചെറിയ മാറ്റങ്ങള്‍ വരു ത്തി പുതിയതെന്ന പേരില്‍ ലോക്സഭയില്‍ പാസാക്കുകയായിരുന്നു. ഇത് രാജ്യസഭയോടുള്ള അവഹേളനമാണ്. ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലാണെങ്കില്‍ അത് രാജ്യസഭയില്‍ അവതരിപ്പിക്കാമായിരുന്നുവെന്നും സി.പി.എം ലോക്സഭ കക്ഷി നേതാവ് പി. കരുണാകരന് പറഞ്ഞു.
മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയതാണ്. ഈ സാഹചര്യത്തില്‍ നിരോധനത്തിനായി വേറെ ബില്ല് പാസാക്കേണ്ട കാര്യമില്ല. മുസ്ലിം പുരുഷന്മാരെ ക്രിമിനല്‍ കുറ്റവാളികളാക്കുന്നതിനുള്ള നീക്കമാണിത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമം കൊണ്ടുവരുന്നതാണെങ്കില്‍ അതേപോലെ ശബരിമല വിഷയത്തില്‍ ബില്ലും ഓര്‍ഡിനന്‍സും കൊണ്ടുവരാത്തത് എന്തുകൊണ്ടെന്നും എം.പിമാരായ എളമരം കരീം, എ. സമ്പത്ത്, ബിനോയ് വിശ്വം എന്നിവര്‍ ചോദിച്ചു.
ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന മുത്തലാഖ് ബില്ല് ചര്‍ച്ചക്കെടുക്കുന്ന ദിവസം പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ ഹാജരാകാതെ സുഹൃത്തിെൻറ വിവാഹാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിലൂടെ ന്യൂനപക്ഷങ്ങളോടുള്ള താൽപര്യം എത്രയുണ്ടെന്നു വ്യക്തമാക്കുന്നതാണെന്നും വെള്ളിയാഴ്ച കേരള ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ എം.പിമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.