കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനം തുടങ്ങി
text_fieldsകണ്ണൂര്‍: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) 59ാം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ തുടങ്ങി. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ മൂല്യശോഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ടെക്നോളജി, അധ്യാപന രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി മാറാന്‍ അധ്യാപകര്‍ സന്നദ്ധരാകണം. ഭാഷാ പഠനത്തില്‍ ഇത്തരം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കെ.എ.ടി.എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഭാഷാധ്യാപകരെ അവഗണിച്ചുള്ള പരിഷ്കാരങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് ഫലപ്രദമാകില്ളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദ് സുവനീര്‍ പ്രകാശനം ചെയ്തു. പാനൂര്‍ നഗരസഭ ചെയര്‍പേഴ്സന്‍ കെ.വി. റംല ഏറ്റുവാങ്ങി. കെ.എ.ടി.എഫ് ലോഗോ തയാറാക്കിയ അസ്ലം തിരൂരിന് പി.കെ. കുഞ്ഞാലിക്കുട്ടി ഉപഹാരം സമ്മാനിച്ചു. പ്രതിനിധിസമ്മേളനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.കെ. സുബൈര്‍ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് വൈസ് പ്രസിഡന്‍റ് പി.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 10ന് ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ സ്മരണാഞ്ജലി നടക്കും. ഉച്ചക്ക് രണ്ടിന് വനിതസമ്മേളനം ആരോഗ്യമന്ത്രി കെ.കെ. ശൈലജയും വൈകീട്ട് ആറിന് ഇശല്‍സന്ധ്യ അസീസ് തായിനേരിയും ഉദ്ഘാടനം ചെയ്യും. നാളെ സമ്മേളനം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.