Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.പി വധം: കുഞ്ഞനന്തനെ...

ടി.പി വധം: കുഞ്ഞനന്തനെ വിട്ടയക്കുന്നത്​  ചെറുക്കും -ആർ.എം.പി

text_fields
bookmark_border
ടി.പി വധം: കുഞ്ഞനന്തനെ വിട്ടയക്കുന്നത്​  ചെറുക്കും -ആർ.എം.പി
cancel

കോഴിക്കോട്​: ടി.പി. ചന്ദ്രശേഖരൻ വധ ഗൂഢാലോചനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ്​ കുഞ്ഞനന്തനെ വിട്ടയക്കാനുള്ള നീക്കത്തെ രാഷ്​​ട്രീയമായും നിയമപരമായും നേരിടുമെന്ന്​ ആർ.എം.പി.​െഎ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ നീക്കം ഉന്നതരുടെ പങ്കാണ്​ വെളിപ്പെടുത്തുന്നതെന്നും​ ഇതി​െനതിരെ ഗവർണർക്ക്​ പരാതി നൽകുകയും  ഹൈകോടതിയെ സമീപിക്കുകയും ​െചയ്യുമെന്നും അവർ പറഞ്ഞു. 

ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം  കുഞ്ഞനന്തൻ അടക്കം ടി.പി കേസ്​ പ്രതികൾ പകുതിയിലധികം സമയവും പരോളിലായിരുന്നു. വ്യവസ്​ഥകൾ ലംഘിച്ച്​ പ്രതികൾക്ക്​ ഒരുമിച്ച്​ പരോൾ അനുവദിക്കുകയാണ്​​. എല്ലാ പ്രതികൾക്കും ശിക്ഷ ഇളവ്​ നൽകുന്നതിനുള്ള പട്ടിക ഗവർണർ തിരിച്ചയച്ചതോടെയാണ്​ 70 വയസ്സ്​​  പൂർത്തിയായവർക്കുള്ള ഇളവിൽ കുഞ്ഞനന്തനെയടക്കം പുറത്തിറക്കാൻ ശ്രമം നടക്കുന്നത്​.

ടി.പി വധക്കേസ്​ പ്രതികളുടെ ശിക്ഷ വധശിക്ഷയാക്കണമെന്ന അപ്പീൽ ഹൈകോടതി പരിഗണനയിലിരിക്കെയാണ്​ സർക്കാറി​​​െൻറ കുതന്ത്രം. ഇതിനെതിരായ പ്രക്ഷോഭത്തിൽ യു.ഡി.എഫ്​ ഉൾപ്പെടെ ആരുമായും സഹകരിക്കുമെന്ന്​ നേതാക്കൾ വ്യക്​തമാക്കി. സംസ്​ഥാന സെക്രട്ടറി എൻ. വേണു, കണ്ണൂർ ജില്ല സെക്രട്ടറി പി.പി. മോഹനൻ, കോഴിക്കോട്​ ജില്ല ചെയർമാൻ കെ.കെ. കുഞ്ഞിക്കണാരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailkerala newsmalayalam newskunjananthanTP Chandrasekharan Murder Case
News Summary - kunjananthan jail- kerala news
Next Story