പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം: പ്രതിഷേധത്തിന് ലീഗ് മുന്‍കൈയെടുക്കും – കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: രാജ്യത്ത് ദലിതുകളെയും ന്യൂനപക്ഷങ്ങളെയും വ്യാപകമായി അക്രമിക്കുന്നതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് മുസ്ലിം ലീഗ് മുന്‍കൈയെടുക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബീഫിെൻറ പേരില്‍ നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും രാജ്യത്തിെൻറ പ്രതിച്ഛായ മോശമാക്കിയിരിക്കുകയാണ്. മനുഷ്യജീവന് ഒരു വിലയുമില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അടുത്ത യു.പി.എ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും. പാര്‍ലമെൻറില്‍ വിഷയം ഉന്നയിക്കും.
വംശീയ അതിക്രമങ്ങളെ ലഘൂകരിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാറിേൻറത്. ഹരിയാനയില്‍ പതിനാറുകാരനെ തല്ലിക്കൊന്ന സംഭവം സീറ്റിെൻറ പേരിലുള്ള തര്‍ക്കമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം സംഭവം ഒറ്റപ്പെട്ടതായി കാണാനാകില്ല. കൊല്ലപ്പെട്ട ജുനൈദ് ഖാെൻറ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. നിയമപോരാട്ടം നടത്തുന്നതിന് ആവശ്യമെങ്കില്‍ സഹായം നല്‍കും. മൂന്നുവര്‍ഷത്തെ എന്‍.ഡി.എ ഭരണം രാജ്യത്തെ പിന്നോട്ടടിപ്പിക്കുകയാണ്. യു.പി.എ സര്‍ക്കാര്‍ യശസ്സിലേക്കുയര്‍ത്തിയ ഇന്ത്യയെ ബി.ജെ.പി സര്‍ക്കാര്‍ അപകടത്തിലേക്ക് നയിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.