സ്ഥാനാർഥി നിർണയത്തിൽ ഗുരുതര പിഴവ്: കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പിരിച്ചുവിട്ടു
text_fieldsകുന്ദമംഗലം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ ഗുരുതര പിഴവുകൾ വരുത്തിയ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പിരിച്ചുവിട്ടു. ഒ. ഉസ്സെൻ പ്രസിഡൻറായ കമ്മിറ്റിയെയാണ് ജില്ല മുസ്ലിംലീഗ് കമ്മിറ്റി അന്വേഷണ സമിതി റിപ്പോർട്ടിലെ ശിപാർശയനുസരിച്ച് പിരിച്ചുവിട്ടത്.
ലീഗിെൻറ ജില്ലയിലെ ശക്തികേന്ദ്രമായ കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ വളരെക്കാലത്തിനുശേഷം യു.ഡി.എഫിന് അധികാരം നഷ്ടപ്പെട്ടിരുന്നു. ലീഗിെൻറ പല സ്ഥാനാർഥികളും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളിൽ പ്രതിഷേധിച്ച് നിസ്വാർഥരായ പ്രവർത്തകരിൽ ചിലർ വിമതരായും മറ്റു ചിലർ എൽ.ഡി.എഫ് പിന്തുണയോടെയും മത്സരരംഗത്ത് ഇറങ്ങുകയും ചെയ്തിരുന്നു.
മൂന്നുതവണ സ്ഥാനാർഥികളായവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായി ചിലർ ലീഗ് ടിക്കറ്റിൽ പോർക്കളത്തിലിറങ്ങിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേ തുടർന്നാണ് ജില്ല മുസ്ലിംലീഗ് കമ്മിറ്റി അന്വേഷണ സമിതിയെ നിയോഗിച്ചത്.
നാസർ എസ്റ്റേറ്റ് മുക്ക്, എസ്.പി. കുഞ്ഞഹമ്മദ് എന്നിവർ അടങ്ങുന്ന സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. മുസ്ലിംലീഗിെൻറ പഞ്ചായത്തിലെ മുതിർന്ന നേതാവിനോട് നിർബന്ധിത അവധിയിൽ പോകുന്നതിനും വനിത ലീഗ് നേതാവിനെതിരെ നടപടിക്കും റിപ്പോർട്ടിൽ ശിപാർശയുള്ളതായി അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.