Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചുമറിയാമ്മക്ക്...

കൊച്ചുമറിയാമ്മക്ക് ഭർത്താവിന്‍റെ കല്ലറക്ക് സമീപം അന്ത്യവിശ്രമം

text_fields
bookmark_border
dead-body-buried
cancel

കായംകുളം: സുപ്രീംകോടതി വിധിയിലൂടെ ഒാർത്തഡോക്സ് പക്ഷം സ്വന്തമാക്കിയ കട്ടച്ചിറ സ​െൻറ് മേരീസ് പള്ളിയിൽ പൊലീസ് കാവൽ ഭേദിച്ച് യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്കരിച്ചു. 39 ദിവസമായി പ്രത്യേക കല്ലറയിൽ സൂക്ഷിച്ചിരുന്ന ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ കിഴക്കേവീട്ടിൽ പരേതനായ രാജ​​െൻറ ഭാര്യ കൊച്ചുമറിയാമ്മയുടെ (92) മൃതദേഹമാണ് വെള്ളിയാഴ്ച പുലർച്ച സംസ്കരിച്ചത്. അപ്രതീക്ഷിത നീക്കത്തിലൂടെ യാക്കോബായ വിഭാഗം സംസ്കാരച്ചടങ്ങ് നടത്തിയത് ഒാർത്തഡോക്സ് പക്ഷത്തിന് തിരിച്ചടിയായതിനൊപ്പം ജില്ല ഭരണകൂടത്തെയും വെട്ടിലാക്കി.

വീടിന് മുന്നിൽ കല്ലറ കെട്ടി സൂക്ഷിച്ചിരുന്ന മൃതദേഹം പുലർച്ച അഞ്ചരയോടെയാണ് പുറത്തെടുത്തത്. അരമണിക്കൂറിനുള്ളിൽ പള്ളിക്ക് മുന്നിൽ എത്തിച്ച് സെമിത്തേരിയിലേക്ക് കടക്കുകയായിരുന്നു. നൂറോളം വരുന്ന വിശ്വാസികളെയും ബന്ധുക്കളെയും തടയാൻ പള്ളിക്ക് കാവലുണ്ടായിരുന്ന അഞ്ച്​ പൊലീസുകാർ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഭർത്താവ് രാജ​​െൻറ കല്ലറയിലാണ് കൊച്ചുമറിയാമ്മയുടെ മൃതദേഹവും സംസ്കരിച്ചത്. മറ്റ് കല്ലറകളിൽ വിശ്വാസികൾ മെഴുകുതിരി തെളിച്ച് പ്രാർഥനയും നടത്തി. മിനിറ്റുകൾക്കുള്ളിൽ കർമങ്ങൾ പൂർത്തീകരിച്ച് ഇവർ പുറത്തിറങ്ങി. യാക്കോബായ വിഭാഗം പുരോഹിതർ സെമിത്തേരിയിലേക്ക് കടന്നില്ല. വിവരം അറിഞ്ഞ് കൂടുതൽ പൊലീസുകാരും ഒാർത്തഡോക്സ് പക്ഷക്കാരും എത്തിയപ്പോഴേക്കും സംസ്കാര ചടങ്ങിന് എത്തിയവർ സ്ഥലംവിട്ടിരുന്നു.

മരിച്ച് ആറാം ദിവസം പള്ളിക്ക് മുൻവശംവരെ എത്തിച്ച മൃതദേഹം ഒാർത്തഡോക്സുകാരുടെ എതിർപ്പുകാരണം തിരികെ കൊണ്ടുപോകേണ്ടി വന്നിരുന്നു. തങ്ങളുടെ വികാരിയുടെ കാർമികത്വം അംഗീകരിച്ചാലെ സംസ്കരിക്കാനാകുവെന്നായിരുന്നു ഒാർത്തഡോക്സ് നിലപാട്. എന്നാൽ, ഇതുവരെ അനുഷ്​ഠിച്ച വിശ്വാസം അനുസരിച്ച് മാത്രമേ സംസ്കരിക്കൂവെന്ന്​ ബന്ധുക്കളും ശഠിച്ചു. ജില്ല ഭരണകൂടത്തിന് മുന്നിൽ യാക്കോബായ പക്ഷം ഉന്നയിച്ച വാദങ്ങളും അംഗീകരിക്കപ്പെട്ടിരുന്നില്ല. മൃതദേഹം സംസ്കരിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യവുമായി യാക്കോബായപക്ഷം സെക്ര​േട്ടറിയറ്റ് പടിക്കൽ നടത്തുന്ന സമരവും ഒരുമാസം പിന്നിടുകയാണ്. പലവട്ടം ചർച്ചകൾ നടന്നുവെങ്കിലും വിട്ടുവീഴ്ചക്ക് ഒാർത്തഡോക്സ് പക്ഷം തയാറായിരുന്നില്ല.

40ാം നാളിലെ കർമത്തിന്​ ഒരുദിവസം ബാക്കിനിൽക്കെയാണ്​ രണ്ടുംകൽപ്പിച്ചുള്ള സാഹസത്തിന് യാക്കോബായ പക്ഷം തയാറായത്​. അതീവരഹസ്യമായി നടത്തിയ നീക്കങ്ങൾ ചോരാതിരിക്കാൻ വലിയകരുതലാണ് ഇവർ സ്വീകരിച്ചത്. ചടങ്ങിൽ പ​ങ്കെടുത്ത ഭൂരിപക്ഷവും സ്ഥലത്ത് എത്തിക്കഴിഞ്ഞാണ് എന്താണ് നടക്കാൻ പോകുന്നത് എന്നറിഞ്ഞത്. ഭരണനേതൃത്വത്തിലെ ഉന്നതരുടെ പിന്തുണയും യാക്കോബായ പക്ഷത്തിന് കരുത്ത് പകർന്നതായും സൂചനയുണ്ട്.

പൊലീസിനെ മറികടന്ന് സെമിത്തേരിയിൽ പ്രവേശിച്ചതിന് യാക്കോബായ ഇടവക ഭാരവാഹികളും ബന്ധുക്കളും അടക്കം 65ഒാളം പേരെ പ്രതികളാക്കി കുറത്തികാട് പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം സ്ഥലത്ത് എത്തിയ ഒാർത്തഡോക്സുകാർ പള്ളിക്ക് മുന്നിലെ കുരിശടിക്ക് സമീപം സ്ഥാപിച്ചിരുന്ന പഴയ ബോർഡ് ഇളക്കി മാറ്റി പുതിയ ബോർഡ് സ്ഥാപിച്ചാണ് മടങ്ങിയത്. യാ​േക്കാബായ ഇടവകാംഗമായ പടീറ്റകരയിൽ പി.ജെ. തോമസി​​െൻറ വീടിന്​ മുന്നിലെ മതിൽ ഓർത്തഡോക്​സ്​ പക്ഷം തകർത്തു.


കട്ടച്ചിറയിൽ വീണ്ടും ഒാർത്തഡോക്സ്-യാക്കോബായ സംഘർഷം
കായംകുളം: നിരോധനാജ്ഞ നിലനിൽക്കുന്ന കട്ടച്ചിറയിൽ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഒാർത്തഡോക്​സ്​-യാക്കോബായ സംഘർഷാവസ്ഥ. യാക്കോബായ ഇടവകാംഗമായ ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ കിഴക്കേവീട്ടിൽ പരേതനായ രാജ​​െൻറ ഭാര്യ കൊച്ചുമറിയാമ്മയുടെ (92) സംസ്കാരച്ചടങ്ങാണ് പ്രശ്നങ്ങൾക്ക് കാരണമായത്​. സംസ്കാരം നടത്തിയത് അറിഞ്ഞ് ഒാർത്തഡോക്സ്​ പക്ഷക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പള്ളിക്ക് മുന്നിൽ സംഘടിച്ച ഒാർത്തഡോക്സുകാർ മൂന്നാംകുറ്റിയിലേക്ക് നടത്തിയ മാർച്ച് യാക്കോബായ ചാപ്പലിലേക്ക് പോകാൻ നടത്തിയ ശ്രമം പൊലീസ് തടയുകയായിരുന്നു. ചാപ്പലിന് മുന്നിൽ യാക്കോബായക്കാരും സംഘടിച്ചതോടെ നേരിയ തോതിൽ കല്ലേറുമുണ്ടായി. വെള്ളിയാഴ്​ച 11 മണിയോടെയായിരുന്നു സംഭവം. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്. സമരക്കാർ കെ.പി റോഡ്​ ഉപരോധിച്ചത്​ ഒരു മണിക്കൂർ ഗതാഗത തടസ്സത്തിന്​ കാരണമായി.

സുപ്രീംകോടതി വിധിയിലൂടെ കട്ടച്ചിറ പള്ളിയുടെ അധികാരം സ്വന്തമാക്കിയ ഒാർത്തഡോക്സ് പക്ഷത്തിന് അവർ അറിയാതെ നടന്ന സംസ്കാരച്ചടങ്ങ് വലിയ തിരിച്ചടിയായെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. 39 ദിവസം കാത്തു​െവച്ച മൃതദേഹമാണ് യാക്കോബായ പക്ഷം കല്ലറയിൽ പ്രവേശിച്ച് സംസ്കരിച്ചത്. വിശ്വാസികളെ സഭയുടെ വരുതിയിലാക്കാനുള്ള അവസാന തുറുപ്പുചീട്ടാണ് ഇതിലൂടെ ഒാർത്തഡോക്സുകാർക്ക് നഷ്​ടമായതത്രെ. പൊലീസ് സംവിധാനത്തിന് സംശയത്തിന് നേരിയ ഇടപോലും നൽകാതെ നടത്തിയ നീക്കം ഒാർത്തഡോക്സ് നേതൃത്വത്തിലും വലിയ ഞെട്ടലിന് കാരണമായി. ഇതോടെയാണ് പ്രതിഷേധം ശക്തമാക്കാൻ ഇവർ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:orthodox sabhayakobaya sabhaKuochu Mariyamma
News Summary - Kuochu Mariyamma Dead Buried in Kayakulam Church -Kerala News
Next Story