കുപ്പു ദേവരാജിന്‍െറ സഹോദരനെ അപമാനിക്കാന്‍ ശ്രമിച്ച അസി. കമീഷണര്‍ക്ക് സ്ഥലംമാറ്റം
text_fieldsകോഴിക്കോട്: പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍െറ സഹോദരന്‍ ശ്രീധറിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നേരിടുന്ന സിറ്റി പൊലീസിലെ സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ എം.പി. പ്രേംദാസിന് സ്ഥലംമാറ്റം. റൂറല്‍ അഡ്മിനിസ്ട്രേഷനിലേക്കാണ് മാറ്റം.
കോഴിക്കോട് സിറ്റി സ്പെഷല്‍ ബ്രാഞ്ചില്‍ പ്രേംദാസിനു പകരം നിയമനമുണ്ടായിട്ടില്ല.
ഡി.സി.ആര്‍.ബി അസി. കമീഷണറായ പി. ശശികുമാറിനാണ് അധികച്ചുമതല. അസി. കമീഷണര്‍ ശ്രീധറിന്‍െറ കോളറില്‍ പിടിക്കുന്ന പടം ഫോട്ടോഗ്രാഫര്‍ പി. അഭിജിത് കാമറയില്‍ പകര്‍ത്തിയത് ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. പ്രേംദാസിനെ സ്ഥലംമാറ്റിയത് നിലവിലെ അന്വേഷണത്തിന്‍െറ ഭാഗമായല്ളെന്നാണ് പൊലീസ് ഭാഷ്യം. കുപ്പു ദേവരാജിന്‍െറ സഹോദനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് സ്ഥലംമാറ്റം. പൊതുപ്രവര്‍ത്തകനായ സി.ടി. മുനീര്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമീഷന്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്. സംസ്കാര ചടങ്ങില്‍ മനപ്പൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്.
ശ്രീധറിന്‍െറ കോളറില്‍ പിടിച്ച് സംസ്കാരം വേഗത്തിലാക്കാന്‍ അസിസ്റ്റന്‍റ് കമീഷണര്‍ നിര്‍ബന്ധിക്കുകയായിരുന്നു. അസിസ്റ്റന്‍റ് കമീഷണര്‍ക്ക് ക്രമസമാധാന ചുമതല ഉണ്ടായിരുന്നില്ളെന്ന് പരാതിയിലുണ്ട്. ക്രമസമാധാന ചുമതലയുള്ള അസി. കമീഷണറുടെ മുന്നില്‍ വെച്ചാണ് പ്രേംദാസ് അപമര്യാദയായി പെരുമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.