നീലക്കുറിഞ്ഞി ഉദ്യാനം അതിർത്തി പുനർനിർണയം: കേരളത്തിന് അധികാരമില്ല –കേന്ദ്രം
text_fieldsന്യൂഡൽഹി: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയിക്കാൻ കേരള സർക്കാറിന് അധികാരമില്ലെന്ന് കേന്ദ്രം. ദേശീയ വൈൽഡ് ലൈഫ് ബോർഡിെൻറ ശിപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ സംസ്ഥാന സർക്കാറുകൾക്ക് ഒരു ഉദ്യാനത്തിെൻറ അതിര് പുനർനിർണയിക്കാൻ സാധിക്കുകയുള്ളൂവെന്ന് കേന്ദ്ര വനം -പരിസ്ഥിതി-കാലാവസ്ഥ സഹമന്ത്രി ഡോ. മഹേഷ് ശർമ ലോക്സഭയിൽ വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രെൻറ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
‘‘കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരള സർക്കാറിൽനിന്ന് കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി മാറ്റുന്നത് സംബന്ധിച്ച ഒരു നിർേദശവും ലഭിച്ചിട്ടില്ല.1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 26(എ) വകുപ്പിെൻറ മൂന്നാം ഉപവകുപ്പ് പ്രകാരം ദേശീയ വന്യജീവി ബോർഡിെൻറ ശിപാർശയില്ലാതെ ഒരു സംസ്ഥാന സർക്കാറിനും ഏതൊരു ഉദ്യാനത്തിെൻറയും അതിർത്തി മാറ്റാൻ കഴിയില്ല’’-മന്ത്രി വ്യക്തമാക്കി. കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയത്തിന് മന്ത്രിതല സമിതിയെ നിയോഗിച്ച കേരള സർക്കാറിന് തിരിച്ചടിയാണ് കേന്ദ്ര നിലപാട്. എം.എം. മണി, ഇ. ചന്ദ്രശേഖരൻ, കെ. രാജു എന്നിവരടങ്ങുന്ന മന്ത്രിതല സമിതി ഡിസംബർ 11നും 12നും അവിടെ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. വനംമന്ത്രി കെ. രാജു പ്രത്യേക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു.
വി.എസ് സർക്കാറിെൻറ കാലത്ത് 2006 ഒക്ടോബർ ആറിനാണ് കൊട്ടക്കാമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58ൽ സർവേ നമ്പർ ഒന്ന്, വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62 എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട 3,200 ഹെക്ടർ പ്രദേശം കുറിഞ്ഞി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. എന്നാൽ, പുതിയ എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം പ്രാദേശിക നേതൃത്വവും ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. 2006ൽ ധിറുതിപിടിച്ചാണ് ഉദ്യാനമായി പ്രഖ്യാപിച്ചതെന്നാണ് ഇവരുടെ നിലപാട്.
അതിർത്തി പുനർനിർണയിക്കുേമ്പാൾ കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി 1,200 െഹക്ടറോളം കുറയുമെന്ന് ഇൗ വിഷയത്തിൽ പരിേശാധനക്കായി സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻകൂടിയായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞിരുന്നു. എന്നാൽ, ഇതിനെതിരെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ രംഗത്തുവന്നു. ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയം സംബന്ധിച്ച രാഷ്ട്രീയ വിവാദം തുടരുന്നതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.