കുറിഞ്ഞി സങ്കേതം: സർക്കാർ സ്വീകരിച്ച അടിസ്ഥാന രേഖ എ.കെ. മണിയുടെ കത്ത്
text_fieldsതിരുവനന്തപുരം: കുറിഞ്ഞി സങ്കേതത്തിലെ പട്ടയഭൂമി ഒഴിവാക്കുന്നതിൽ സർക്കാർ അടിസ്ഥാന രേഖയായി സ്വീകരിച്ചത് കെ.പി.സി.സി വൈസ് പ്രസിഡൻറും മുൻ എം.എൽ.എയുമായ എ.കെ. മണിയുടെ കത്തെന്ന് രേഖകൾ. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി.ഹരൻ, മുൻ അസി. ലാൻഡ് റവന്യൂ കമീഷണർ ഡോ. ഡി. സജിത് ബാബു തുടങ്ങിയവരുടെ റിപ്പോർട്ടിനെക്കാൾ പ്രാധാന്യം നൽകിയത് മണിയുടെ കത്തിനാണ്. കെ.പി.സി.സി വൈസ് പ്രസിഡൻറിെൻറ ലെറ്റർപാഡിലാണ് മണി അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയത്.
മുഖ്യമന്ത്രി കുറിഞ്ഞി സംബന്ധിച്ച് ചർച്ചെചയ്യുന്നതിന് വിളിച്ച യോഗത്തിൽ ഈ കത്തിലെ വരികളാണ് നോട്ട് ഫയലായി ചർച്ചചെയ്തത്. ജനവാസ കേന്ദ്രങ്ങൾ, പട്ടയഭൂമികൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, ഹൈന്ദവ, ക്രൈസ്തവ ദേവാലയങ്ങൾ, ശ്മശാനങ്ങൾ, പൊതുവായ ജലസ്രോതസ്സുകൾ തുടങ്ങിയവയെല്ലാം 2006ലെ പ്രാഥമിക വിജ്ഞാപനമിറക്കിയ പ്രദേശത്തുണ്ടെന്ന കത്തിലെ പരമാർശം സർക്കാറിെൻറ അഭിപ്രായമായി മാറി.
വട്ടവട ഗ്രാമപഞ്ചായത്തിലെ കടവരി, തട്ടാംപാറ, കൊട്ടക്കാമ്പൂർ, കോവിലൂർ, വട്ടവട, മനത്താളം, ഊർക്കാട് തുടങ്ങിയ സ്ഥലങ്ങൾ സേങ്കതത്തിെൻറ പടിഞ്ഞാറ് അതിർത്തിയിലുണ്ടെന്ന് എ.കെ. മണി കത്തിൽ ചൂണ്ടിക്കാട്ടി. ഉന്നതതല യോഗത്തിനുശേഷം കുറിഞ്ഞി അതിരുകൾ നിർണയിച്ചതിലെ അപാകതകൾ പരിഹരിക്കുന്നതിന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് ഇടുക്കി കലക്ടർക്കും മൂന്നാർ വന്യജീവി വാർഡനും അയച്ച കത്തിനോടൊപ്പം മണിയുടെ കത്തുകൂടി അയച്ചുകൊടുത്തു. എന്നാൽ, മൂന്നാർ വന്യജീവി വാർഡൻ ഇതുസംബന്ധിച്ച് കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജ് ഓഫിസർമാർ 2017 നവംബറിൽ നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. എ.എൽ.എ കത്തിൽ ചൂണ്ടിക്കാണിച്ച തരത്തിൽ സ്ഥാപനങ്ങളൊന്നും ഈ മേഖലയിലെ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വന്യജീവി വാർഡെൻറ റിപ്പോർട്ട്.
ബ്ലോക്ക് 50ൽ കൃഷിസ്ഥലങ്ങളും താമസസ്ഥലങ്ങളുമുണ്ട്. യൂക്കാലിപ്റ്റസ് ആണ് വെച്ചുപിടിപ്പിച്ചിരിക്കുന്നത്. കടവരി, തട്ടാംപാറ ഭാഗത്ത് പച്ചക്കറി കൃഷിയും ചെക്ക്ഡാമുമുണ്ട്. ഇതല്ലാതെ എം.എൽ.എ പരാതിയിൽ പറയുന്ന സ്ഥാപനങ്ങൾ ഏതു സർവേ നമ്പറിലാണെന്ന് വ്യക്തമാക്കണമെന്നാണ് വാർഡൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.