കുറിഞ്ഞിമല: റവന്യൂ-വനം മന്ത്രിമാരെ വിളിച്ചില്ല; മുഖ്യമന്ത്രി ഇടപെട്ട് യോഗം മാറ്റി
text_fieldsപത്തനംതിട്ട: കുറിഞ്ഞിമല സേങ്കതവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗം റവന്യൂ, വനം മന്ത്രിമാർ അറിഞ്ഞില്ല. റവന്യൂ, വനം സെക്രട്ടറിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. മന്ത്രിമാർ ഇല്ലാത്ത കാരണത്താൽ മുഖ്യമന്ത്രി ഇടപെട്ട് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. 2006 ഒക്ടോബറിൽ പ്രഖ്യാപിച്ച കുറിഞ്ഞിമല സേങ്കതത്തിലെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായിരുന്നു മുഖ്യമന്ത്രിയുടെ ഒാഫിസിലെ ഉന്നതതലയോഗം. കുറിഞ്ഞിമല സേങ്കതത്തിൽ ജോയിസ് ജോർജ് എം.പിയുടെ കുടുംബത്തിനുള്ള ഭൂമിയുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കെയാണ് യോഗം വിളിച്ചത്. വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിളിച്ചിരുെന്നങ്കിലും മന്ത്രിമാരെ അറിയിച്ചിരുന്നില്ല. റവന്യൂ സെക്രട്ടറി യോഗത്തിൽ സംബന്ധിച്ചില്ലെന്നും അറിയുന്നു.
സംസ്ഥാന അതിർത്തിയിലെ വട്ടവട, കൊട്ടക്കൊമ്പൂർ വില്ലേജുകളിലെ ഏകദേശം 3200 ഹെക്ടർ പ്രദേശമാണ് കുറിഞ്ഞിമല സേങ്കതമായി പ്രഖ്യാപിച്ചത്. 2006ലെ കുറിഞ്ഞി സീസണിൽ അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വമാണ് പ്രഖ്യാപനം നടത്തിയത്. കൊട്ടക്കൊമ്പൂർ വില്ലേജിലെ ബ്ലോക്ക് 58, വട്ടവട വില്ലേജിലെ ബ്ലോക്ക് 62ലെ ഭാഗം എന്നീ പ്രദേശങ്ങളാണ് സേങ്കതത്തിൽ വരുന്നത്. തുടർന്ന് സേങ്കതത്തിനകത്തെ പട്ടയ ഭൂമിയുടെ അവകാശം സംബന്ധിച്ച് തീർപ്പുകൽപിക്കാൻ ദേവികുളം ആർ.ഡി.ഒയെ സെറ്റിൽമെൻറ് ഒാഫിസറായി 2007ൽ നിയമിച്ചു. 110ഒാളം ഭൂവുടമകളുടെ അപേക്ഷകളാണ് ആർ.ഡി.ഒക്ക് ലഭിച്ചത്. എന്നാൽ, അടുത്ത കുറിഞ്ഞിപ്പൂക്കാലം എത്തുേമ്പാഴും ഇവയിലൊന്നിലും തീരുമാനമെടുത്തിട്ടില്ല.
ജോയിസ് ജോർജിെൻറ ഭൂമി പ്രശ്നം ചൂണ്ടിക്കാട്ടി ചെറുകിട കർഷകരുടെ ഭൂമിക്കും കരം വാങ്ങുന്നില്ല. വർഷങ്ങളായി ഭൂമി പോക്കുവരവ് ചെയ്ത് നൽകുന്നുമില്ല. കസ്തൂരിരംഗൻ റിപ്പോർട്ടിനെത്തുടർന്ന് പരിസ്ഥിതി സംവേദന പ്രദേശങ്ങൾ (ഇ.എസ്.എ) അടയാളപ്പെടുത്തിയപ്പോൾ കൊട്ടക്കൊമ്പൂർ ബ്ലോക്ക് 58നെ തർക്കഭൂമിയെന്നാണ് രേഖപ്പെടുത്തിയത്. സേങ്കതത്തിനകത്തെ റവന്യൂ ഭൂമിയിൽ വലിയതോതിൽ ൈകയേറ്റവുമുണ്ട്.കുറഞ്ഞി സേങ്കതത്തോടുചേർന്ന പ്രദേശങ്ങളും സംരക്ഷിതവനമാണ് എന്നതാണ് പ്രത്യേകത. വട്ടവട പഞ്ചായത്തിലെതന്നെ രണ്ട് അതിർത്തികളിൽ ആനമുടിചോല, പാനപാടും ചോല എന്നിവ ദേശീയ ഉദ്യാനങ്ങളാണ്. ഒരു അതിർത്തി ചിന്നാർ വന്യജീവി സേങ്കതവും. തമിഴ്നാട് അതിർത്തികളിൽ ആനമല കടുവ സേങ്കതവും കൊടൈക്കനാൽ വന്യജീവി സേങ്കതവുമാണ്.
സേങ്കതം പ്രഖ്യാപിച്ച് 12 വർഷത്തിനുശേഷം അടുത്ത പൂക്കാലം ആരംഭിക്കുന്നതിനുമുമ്പ് കുറഞ്ഞിമല സേങ്കതത്തിലെ തർക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീൻ എർത്ത് മൂവ്മെൻറും സേവ് കുറിഞ്ഞി കൗൺസിലും നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.