കുറുവാസംഘം: അതിരമ്പുഴയിൽ ജനങ്ങൾക്ക് കാവലാളായി ജാഗ്രതാ സമിതി
text_fieldsഏറ്റുമാനൂർ : കുറുവാസംഘത്തിന്‍റെ ഭയാശങ്കകൾ നിലനിൽക്കുന്ന അതിരമ്പുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിച്ചു. രാത്രികാല പെട്രോളിംഗ് ആണ് മുഖ്യ പ്രവർത്തനം. ഏതെങ്കിലും വീടുകളിൽ ആവശ്യം വന്നാൽ അവിടെ വളന്‍റിയർമാർ ഓടി എത്തും. രാത്രി കാലങ്ങളിൽ ജനങ്ങൾക്ക് കാവലാളായി സമിതി പ്രവർത്തിക്കും. ജനങ്ങളുടെ ഭയാശങ്കകൾ നീക്കുക എന്നതാണ് സമിതിയുടെ മുഖ്യലക്ഷ്യം.
സമിതി രൂപീകരണ യോഗത്തിൽ അതിരമ്പുഴ എൻ എസ് എസ് കരയോഗം പ്രസിഡണ്ട് കെ ദ്വാരകനാഥ് അധ്യക്ഷത വഹിച്ചു . വിമൽ ബാബു ആണ് സമിതി കൺവീനർ. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമലയിൽ, പഞ്ചായത്ത് മെമ്പർ ബേബിനാസ് അജാസ്, കരയോഗം സെക്രട്ടറി എം പി മുരളീധരൻ നായർ, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ ജി ശിവദാസൻ നായർ, കെ എസ് നാരായണൻ, മുഹമ്മദാലി ജിന്ന , വിമൽ ബാബു, നാസർ, ഷംസുദ്ദിൻ റാവുത്തർ, വി എം തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.