നഗരത്തില്‍ കുറുവ സംഘത്തിെൻറ സാന്നിധ്യം; ശ്രദ്ധ വേണമെന്ന് പൊലീസ്
text_fieldsപത്തനാപുരം: നഗരത്തിലെ ജ്വല്ലറിയിൽ കവര്‍ച്ചശ്രമം നടത്തിയത് കുറുവ സംഘമാണെന്ന സംശയത്തെ തുടര്‍ന്ന് വ്യാപാരികളും പൊതുജനങ്ങളും കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് പൊലീസ്. മോഷണത്തിന് പുറമെ അക്രമവും വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടം ഉണ്ടാക്കുന്ന തരത്തിലാണ് സംഘത്തിെൻറ പ്രവര്‍ത്തനം.
ഓണദിനങ്ങളില്‍ തിരക്കേറിയ നഗരങ്ങളിലേക്ക് കൂട്ടത്തോടെ എത്തുന്ന കുറുവ സംഘം പകല്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും രാത്രിയില്‍ കവര്‍ച്ച നടത്തുകയുമാണ് രീതി.
കഴിഞ്ഞദിവസം പുനലൂര്‍-പത്തനാപുരം പാതയിലെ സ്വര്‍ണാഭരണശാലയില്‍ നടന്നതും സമാനമായ സംഭവമാണ്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കുറുവ മോഷണസംഘത്തിെൻറ സാന്നിധ്യമുള്ളതായി സൂചനയുണ്ട്.കവര്‍ച്ച പിടിക്കപ്പെടുമെന്ന സ്ഥിതി വന്നാല്‍ ഇവര്‍ മാരകായുധങ്ങള്‍ ഉപയോഗിക്കും. രക്ഷപ്പെടുകയും ചെയ്യും.
വ്യാപാരസ്ഥാപനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കണമെന്നും രാത്രിയില്‍ കടകള്‍ക്കുള്ളില്‍ വെളിച്ചം ഉണ്ടാകണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. വീടുകളില്‍ ഒറ്റക്ക് താമസിക്കുന്നവരും വയോധികരും കൂടുതല്‍ ശ്രദ്ധിക്കണം. വീട്ടില്‍ കൂടുതല്‍ പണവും സ്വര്‍ണാഭരണങ്ങളും ഉണ്ടെങ്കില്‍ ഇത് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റണം. ഓണദിനങ്ങളില്‍ കൂടുതല്‍ ദിവസത്തേക്ക് വീട് അടച്ചിടേണ്ടിവന്നാല്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും പത്തനാപുരം പൊലീസ് എസ്.എച്ച്.ഒ സുരേഷ് കുമാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.