കുറുവ ദ്വീപിൽ പ്രവേശിക്കാൻ തിരിച്ചറിയൽ രേഖ നിർബന്ധം
text_fieldsമാനന്തവാടി: കുറുവ ദ്വീപിലേക്ക് പ്രവേശിക്കാൻ ഇനി തിരിച്ചറിയൽ രേഖ നിർബന്ധം. ദ്വീപിലേക്ക് പ്രവേശിക്കാൻ മെംബര്‍ സെക്രട്ടറി, ഡി.ടി.പി.സി ആൻഡ് ചീഫ് എക്സി. ഓഫിസര്‍, ദ്വീപ് ഡി.എം.സി എന്നിവരുടെ നിർദേശപ്രകാരം ടോക്കണ്‍ ലഭ്യമാക്കുന്നതിനാണ് ആധാര്‍ കാര്‍ഡ്, ഐഡൻറിറ്റി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്.
പ്രവേശനം പ്രതിദിനം 200 േപർക്ക് മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ ആളുകളെ നിയന്ത്രിക്കുന്നതിനും ടിക്കറ്റ് നല്‍കുന്നത് എളുപ്പമാക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ ടോക്കണ്‍ സംവിധാനം ദുര്‍വിനിയോഗം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പുതിയ നടപടി. തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കുറുവ ദ്വീപിലെ നിയന്ത്രണത്തിൽ ഇളവുവരുത്തണമെന്ന് എം.എൽ.എമാരുടെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനമെടുെത്തങ്കിലും ഇതു സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.