കുതിരാൻ തുരങ്കപാത ആഗസ്റ്റിൽ തുറക്കാൻ കഴിയും -മന്ത്രി പി. എ. മുഹമ്മദ് റിയാസ്
text_fieldsതൃശൂർ: കുതിരാൻ തുരങ്ക പത്ര ആഗസ്റ്റിൽതന്നെ തുറക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുതിരാൻ സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പരിശ്രമമാണ് കുതിരാനിൽ നടന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ അടിയന്തരമായി തീരേണ്ട നിർമാണ പ്രവർത്തനങ്ങൾ ജൂലൈ മാസം തന്നെ പൂർത്തിയാക്കാൻ സാധിക്കും.
നിലവിൽ നടന്നു വരുന്ന പ്രവൃത്തികൾ തൃപ്തികരമാണ്. 24 മണിക്കൂറും നിർമാണ ജോലികൾ നടത്താൻ അനുവാദമുണ്ട്. കലക്ടർ കൃത്യമായ ഇടവേളകളിൽ പ്രവർത്തനങ്ങൾ വിലയിരുത്തി വരുന്നു. ആവശ്യാനുസരണം തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ടണലിന്‍റെ അകത്തു നടക്കുന്ന പ്രവർത്തനങ്ങൾ, മുകൾവശത്ത് മണ്ണ് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ, കൺട്രോൾ റൂം തുടങ്ങിയവ മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, കലക്ടർ എസ്. ഷാനവാസ് , അസി. കലക്ടർ സൂഫിയാൻ അഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.