കുതിരാൻ തുരങ്ക പാത: വിദഗ്ധെൻറ റിപ്പോർട്ട് തേടി ഹൈകോടതി
text_fieldsകൊച്ചി: കുതിരാനിലെ തുരങ്ക പാത നിർമാണത്തിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ജിയോ ടെക്നിക്കൽ എൻജിനീയറിങ് വിദഗ്ധൻ ഡോ. ശിവകുമാർ ബാബുവിനെ ഹൈകോടതി ചുമതലപ്പെടുത്തി. നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ ദേശീയപാത അതോറിറ്റി നിയോഗിച്ച ശിവകുമാർ ബാബുവിനെ സ്വമേധയ കക്ഷിചേർത്ത ജസ്റ്റിസ് പി.വി. ആശ പത്ത് ദിവസത്തിനകം പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയായിരുന്നു.
കുതിരാനിലെ ഇരട്ട തുരങ്കങ്ങളിൽ ഒന്നെങ്കിലും പൂർത്തിയാക്കി ഗതാഗതത്തിന് തുറക്കണമെന്നാവശ്യപ്പെട്ട് നിയമസഭ ചീഫ് വിപ്പ് കെ. രാജനും കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തും നൽകിയ ഹരജികളാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. ബുധനാഴ്ച ഹരജി പരിഗണിക്കവെ, മാർച്ച് അവസാനം ഒരു തുരങ്കത്തിെൻറ നിർമാണം പൂർത്തിയാകുമെന്നും എന്നാൽ, ഇത് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ മറ്റ് ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ടെന്നും കരാറുകാരുടെ അഭിഭാഷകൻ വ്യക്തമാക്കി.
തുരങ്കത്തിൽ പാറ ഇടിഞ്ഞുവീഴുന്നുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോൾ പാറ വീണത് തുരങ്കത്തിന് പുറത്താണെന്ന് ദേശീയപാത അതോറിറ്റി വാദിച്ചു. ഇക്കാര്യത്തിൽ വിദഗ്ധ പരിശോധന വേണമെന്ന് കോടതി നിരീക്ഷിച്ചു. ഘട്ടത്തിലാണ് നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ വിദഗ്ധനെ ചുമതലപ്പെടുത്തിയ കാര്യം അതോറിറ്റി ചൂണ്ടിക്കാട്ടിയത്.
തുടർന്നാണ് ഇദ്ദേഹത്തെതന്നെ കേസിൽ കക്ഷിചേർത്ത് പാറ ഇടിഞ്ഞു വീഴുന്നതിെൻറ കാരണമടക്കം റിപ്പോർട്ട് തേടിയത്. കുതിരാൻ കടക്കുന്നതിന് ജീവിതത്തിെൻറ പകുതി സമയം കളയേണ്ട സ്ഥിതിയാണുള്ളതെന്ന് വാക്കാൽ വ്യക്തമാക്കിയ കോടതി, റിപ്പോർട്ട് നൽകാൻ അതോറിറ്റി എൻജിനീയറോടും നിർദേശിച്ചു.
അതേസമയം, നിർമാണ മേൽേനാട്ടത്തിന് മെട്രോമാൻ ഇ. ശ്രീധരനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കെ. രാജൻ ഇടക്കാല ഹരജിയും നൽകി. അശാസ്ത്രീയമായി പാറ പൊട്ടിക്കുന്നതാണ് മണ്ണിടിച്ചിലിനും മറ്റ് അപകടത്തിനും കാരണമെന്ന് കാട്ടിയാണ് ഹരജി. എന്നാൽ, റിപ്പോർട്ട് നൽകാൻ വിദഗ്ധനോട് നിർദേശിച്ച സാഹചര്യത്തിൽ ഈ ആവശ്യം കോടതി പരിഗണിച്ചില്ല. ഹരജി വീണ്ടും ഫെബ്രുവരി എട്ടിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.