മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴായി; കുതിരാനിൽ ഒന്നും സംഭവിച്ചില്ല
text_fieldsതൃശൂർ: 'കുതിരാൻ തുരങ്കം ജനുവരി 31നകം തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്...'- കേരളയാത്രയുമായി ബന്ധപ്പെട്ട് തൃശൂരിൽ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ കുതിരാനുമായി ബന്ധപ്പെട്ട ചോദ്യത്തിന് നൽകിയ മറുപടിയാണിത്. മുഖ്യമന്ത്രി പറഞ്ഞദിവസം ഞായറാഴ്ച അവസാനിക്കുകയാണ്. എങ്ങുമെത്താതെ ദേശീയപാത നിർമാണവും തുരങ്കനിർമാണവും ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു. കേന്ദ്രമന്ത്രിയും ദേശീയപാത അതോറിറ്റിയും ഇങ്ങനെയാണ് അറിയിച്ചതെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. തുരങ്കം തുറക്കണമെന്നാവശ്യപ്പെട്ട് ഗവ. ചീഫ് വിപ്പ് കെ. രാജനും കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തും നൽകിയ ഹരജിയിൽ അതിരൂക്ഷമായി വിമർശിച്ച ഹൈകോടതി ഉടൻതന്നെ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ, തുരങ്കം പൂർത്തിയാകാൻ മൂന്നു മാസംകൂടി വേണ്ടിവരുമെന്നാണ് കരാർകമ്പനി കോടതിയിൽ അറിയിച്ചത്.
മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും പ്രഖ്യാപനത്തിൽ ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, ഇതാണ് സാഹചര്യമെങ്കിൽ ആറു മാസത്തേക്ക് മറിച്ചൊന്നും ഇവിടെ നടക്കാനിടയില്ലെന്നാണ് അധികൃതർതന്നെ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.