കുരുക്കഴിയുന്നു; കുതിരാൻ തുരങ്കം അൽപസമയത്തിനകം ഗതാഗതത്തിനായി തുറന്ന് കൊടുക്കും - വിഡിയോ
text_fieldsതൃശൂര്‍: കുതിരാന്‍ തുരങ്കം അൽപസമയത്തിനകം ഗതാഗതത്തിനായി തുറന്ന് കൊടുക്കും. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് കുതിരാന്‍ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ ഉച്ചയോടെ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതുതുരങ്കം തുറന്നു കൊടുക്കാൻ തീരുമാനിച്ചത്. ഉദ്ഘാടനമടക്കമുള്ള പരിപാടികൾ ഉപേക്ഷിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നിർദേശിച്ചതനുസരിച്ച് കെ.എം.സി കമ്പനി നിർമാണം പൂര്‍ത്തീകരിച്ചിരുന്നു. അഗ്നിസുരക്ഷ സേനയുടെ പരിശോധന പൂര്‍ത്തിയാക്കി അംഗീകാരവും നേടി.
സാമൂഹിക പ്രവർത്തകയായ ഉമ പ്രേമൻ തുരങ്കത്തിലൂടെയുള്ള യാത്രക്കിടയിൽ ചിത്രീകരിച്ച വിഡിയോ
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് സ്ഥലം എം.എല്‍.എ കൂടിയായ റവന്യു മന്ത്രികെ. രാജന് പ്രത്യേക താല്പര്യമെടുത്ത് നിർമാണം വേഗത്തിലാക്കിയത്. രാത്രിയും പകലും പ്രവൃത്തി നടത്തിയാണ് ആഗസ്റ്റിന് മുമ്പ് തുരങ്ക നിർമാണം പൂര്‍ത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.