സി.പി.ഐക്ക് തലവേദനയായി കുട്ടനാട് : പ്രവർത്തകർ കൂട്ടരാജിവെച്ച് സി.പി.എമ്മിൽ ചേർന്നു
text_fieldsആലപ്പുഴ: പാലക്കാടിന് പിന്നാലെ കുട്ടിനാട്ടിലും സി.പി.ഐയിൽ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരാണ് സി.പി.ഐ വിട്ടത്. ഇവരെല്ലാം സിപിഎമ്മിൽ ചേർന്നുവെന്നാണ് റിപ്പോർട്ട്. സി.പി.ഐ വിട്ടവരെ സി.പി.എം ജില്ല സെക്രട്ടറി ആർ.നാസറിൻറെ നേതൃത്വത്തിൽ സ്വീകരിച്ചു.
നേരത്തെ സി.പി.എമ്മിനെതിരെ വിമർശനമുന്നിയിച്ച് സി.പി.ഐൽ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരിൽ ഉണ്ടെന്നാണ് അറിയുന്നത്. ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് സി.പി.ഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്. എന്നാൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങവേയാണ് രാജി എന്നാണ് സി.പി.ഐ പ്രാദേശിക നേതൃത്വം അറിയച്ചത്.
പാലക്കാട് വിമതരുടെ പടയെ അടക്കാൻ പാർട്ടി ശ്രമിച്ചിട്ട് ഇതുവരെ നടന്നിട്ടില്ല. സി.പി.ഐ സേവ് ഫോറം എന്നപേരിൽ പ്രവർത്തനം തുടങ്ങി. അതിന് പിന്നാലെയാണ് ആലപ്പുഴയിലും പ്രവർത്തകരുടെ രാജിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.