കുട്ടനാട്ടിലെ ദുരിതാശ്വാസത്തിനും അമിതകൂലി
text_fieldsആലപ്പുഴ: കുട്ടനാട്ടിലെ പ്രളയബാധിതർക്ക് എത്തിക്കേണ്ട അവശ്യസാധനങ്ങൾ ബോട്ടുകളിൽ കയറ്റാൻ ചോദിച്ചത് അമിത കൂലി. തുടർന്ന് സാധനങ്ങൾ കയറ്റിയത് ഉദ്യോഗസ്ഥർ ചേർന്ന്. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നൽകിയ ഭക്ഷണപ്പൊതികളും വെള്ളക്കുപ്പിയും ക്യാമ്പുകളിൽ കൊണ്ടുപോകാൻ ചൊവ്വാഴ്ച രാവിലെ എേട്ടാടെ എത്തിച്ചപ്പോഴാണ് പ്രശ്നം ഉടലെടുത്തത്.
ആലപ്പുഴ ബോട്ടുജെട്ടിയിലാണ് സംഭവം. ഇതോടെ നാവികസേനയും ദേശീയദുരന്ത നിവാരണ സേനയും ഉദ്യോഗസ്ഥരും ചേർന്ന് ഇവ ബോട്ടുകളിൽ കയറ്റി. തിങ്കളാഴ്ച ട്രാവൽ മാർട്ട് എറണാകുളത്തുനിന്ന് കൊണ്ടുവന്ന വെള്ളക്കുപ്പികൾ ഗോഡൗണിൽ ഇറക്കുന്നതിനും തൊഴിലാളികളുമായി കൂലിത്തർക്കം നടന്നു. തുടർന്ന് െഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ ഉേദ്യാഗസ്ഥരാണ് അന്ന് ലോഡ് ഇറക്കിയത്.
നേവിയിലെ 30 സേനാംഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയിലെ 27 ഉദ്യോഗസ്ഥരും സീനിയർ സൂപ്രണ്ട് സജീവ്, സൂപ്രണ്ടുമാരായ സന്തോഷ് കുമാർ, സലില കുമാർ, ക്ലർക്കുമാരായ സിനിൽ കുമാർ, ശ്യാംകുമാർ, ശിവകുമാർ തുടങ്ങിയവരാണ് ക്യാമ്പിലേക്കുള്ള ഭക്ഷണപ്പൊതികളും ശുദ്ധജലവും മറ്റും ബോട്ടുകളിൽ കയറ്റിയത്. കുട്ടനാട്ടിലെ എല്ലാ ക്യാമ്പുകളിലും ഇവർ ഭക്ഷണം വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.