മഴക്കെടുതി: നാശനഷ്ടങ്ങളുടെ പൂർണ വിവരങ്ങൾ ലഭിച്ചിട്ടില്ല -റവന്യൂ മന്ത്രി
text_fieldsതിരുവനന്തപുരം: മഴക്കെടുതിയെ തുടർന്നുള്ള നാശനഷ്ടങ്ങളുടെ വിവരങ്ങൾ പൂർണമായി ലഭിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. വെള്ളം ഇറങ്ങിയ ശേഷമെ യഥാർഥ കണക്കുകൾ ശേഖരിക്കാനാവൂ. മുഴുവൻ കണക്കുകൾ ശേഖരിച്ച ശേഷം നഷ്ടപരിഹാരത്തെ കുറിച്ച് തീരുമാനിക്കൂമെന്നും ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി.
മാലിന്യങ്ങൾ നീക്കം ചെയ്യാനും സാംക്രമിക രോഗങ്ങൾ തടയാനും സർക്കാർ നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പ് അടക്കമുള്ള വകുപ്പുകളുടെ ഏകോപനം ഇതിനുണ്ടാകും. കൂടാതെ സന്നദ്ധ സംഘടനകളുടെ സഹായവും തേടും.
വെള്ളം നിലനിൽക്കുന്ന സ്ഥലങ്ങളിൽ കുടുങ്ങിയവരെ ക്യാമ്പിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. വെള്ളം ഇറങ്ങിയ സാഹചര്യത്തിൽ നിരവധി കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.