കുട്ടനാട്: അന്തിമ തീരുമാനം 10ന്
text_fieldsതിരുവനന്തപുരം: കുട്ടനാട് സീറ്റ് സംബന്ധിച്ച് പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങ ളുമായി യു.ഡി.എഫ് നേതൃത്വം നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഇരു ഗ്രൂപ്പുകളും സീറ് റിനുള്ള അവകാശവാദത്തിൽ ഉറച്ചുനിന്നതോടെയാണ് മുന്നണി നേതൃത്വത്തിന് തീരുമാനമെ ടുക്കാൻ സാധിക്കാതെ വന്നത്.
10ാം തീയതി വീണ്ടും ചർച്ചചെയ്ത് അന്തിമ തീരുമാനമെടുക് കാമെന്ന ധാരണയിൽ കൂടിക്കാഴ്ച അവസാനിപ്പിച്ചു. തർക്കമില്ലാതെ പരിഹരിക്കാവുന്ന അന ്തരീക്ഷം ഉണ്ടായിട്ടുണ്ടെന്നും ചൊവ്വാഴ്ചയോടെ അന്തിമരൂപം ഉണ്ടാകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ജോസ് വിഭാഗവുമായും തുടർന്ന്, ജോസഫ് വിഭാഗവുമായും ആയിരുന്നു ചർച്ച. കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിന് അവകാശെപ്പട്ടതാണെന്ന വാദത്തോട് ജോസ് വിഭാഗം യോജിച്ചില്ല. 2006ൽ യു.ഡി.എഫിനൊപ്പം നിന്ന ഡി.െഎ.സിക്കാണ് കുട്ടനാട് നൽകിയത്. അവരുടെ സ്ഥാനാർഥിയായാണ് തോമസ് ചാണ്ടി ജയിച്ചത്. 2011ൽ സീറ്റ് വിഭജനം നടന്നപ്പോൾ കുട്ടനാട് കേരള കോൺഗ്രസിന് അനുവദിച്ചിരുന്നില്ല.
അന്ന് പാർട്ടിക്ക് ലഭിച്ച പുനലൂർ സീറ്റ് പിന്നീട് കുട്ടനാട് സീറ്റ് വാങ്ങി കോൺഗ്രസുമായി വെച്ചുമാറുകയായിരുന്നു. ഇത്തരത്തിൽ വെച്ചുമാറി കിട്ടിയ കുട്ടനാട് സീറ്റിലാണ് പാർട്ടി സ്ഥാനാർഥിയായി ഡോ. െക.സി. ജോസഫ് അന്ന് മത്സരിച്ചത്.
ഇൗ സാഹചര്യത്തിൽ വസ്തുതകൾ വിലയിരുത്തി മുന്നണിനേതൃത്വം തീരുമാനമെടുക്കണമെന്ന് ജോസ് കെ. മാണിയും േറാഷി അഗസ്റ്റിനും ചർച്ചയിൽ ആവശ്യപ്പെട്ടു. പിന്നീട് ജോസഫ് പക്ഷവുമായി നടന്ന ചർച്ചയിൽ അവരും സീറ്റിനുള്ള അവകാശവാദത്തിൽ ഉറച്ചുനിന്നു. കുട്ടനാട് സീറ്റ് തങ്ങൾക്ക് അവകാശെപ്പട്ടതാണെന്നും കഴിഞ്ഞതവണ അവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചയാൾ തങ്ങൾക്കൊപ്പമാണെന്നും പി.ജെ. ജോസഫും ജോയി എബ്രഹാമും അറിയിച്ചു.
ജോണി നെല്ലൂരിനെ പുറത്താക്കി
തിരുവനന്തപുരം: കേരള കോൺഗ്രസ്-ജോസഫ് വിഭാഗവുമായി ശനിയാഴ്ച ലയനസമ്മേളനം നടക്കാനിരിക്കെ ജോണി നെല്ലൂർ ഉൾപ്പെടെ മൂന്ന് നേതാക്കളെ ജേക്കബ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി. കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരിക്കുകയും ജേക്കബ് ഗ്രൂപ് പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഭാരവാഹികൾ യോഗം ചേർന്ന് നടപടി തീരുമാനിച്ചതെന്ന് ജേക്കബ് ഗ്രൂപ് ലീഡർ അനൂപ് ജേക്കബ് എം.എൽ.എ വാർത്തസേമ്മളനത്തിൽ അറിയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സി. മോഹനൻ പിള്ള, എറണാകുളം ജില്ല പ്രസിഡൻറ് വിൻസെൻറ് ജോസഫ് എന്നിവരെയും പുറത്താക്കി. കൂടുതൽ നേതാക്കളോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറക്ക് അവർെക്കതിരായ നടപടിയും തീരുമാനിക്കും. കേരള കോൺഗ്രസ്-ജേക്കബ് പാർട്ടി അതേപോലെ നിലനിൽക്കും. യു.ഡി.എഫ് ഘടകകക്ഷിയായും തുടരും. പാർട്ടിയിലെ ഭൂരിപക്ഷ തീരുമാനത്തിന് വിരുദ്ധമായാണ് നെല്ലൂർ ലയനതീരുമാനമെടുത്തത്. പാർട്ടിക്കാണ് തെരഞ്ഞെടുപ്പ് കമീഷെൻറ രജിസ്ട്രേഷൻ ഉള്ളത്. ചെയർമാെൻറ പേരിലല്ല രജിസ്ട്രേഷൻ. ഏപ്രിലിൽ സംസ്ഥാന സമ്മേളനം നടത്തി പുതിയ ചെയർമാനെ തെരഞ്ഞെടുക്കും. അതുവരെ വർക്കിങ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ചെയർമാെൻറ ചുമതലകൂടി വഹിക്കുമെന്നും അനൂപ് അറിയിച്ചു.െഎക്യ കേരളകോൺഗ്രസ് എന്ന ആശയം വന്നാൽ തങ്ങൾ മാറിനിൽക്കില്ലെന്നും അനൂപ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.