കുറ്റ്യാടി-മട്ടന്നൂർ നാലുവരിപ്പാതക്ക് വീണ്ടും ജീവൻവെക്കുന്നു
text_fieldsപാനൂർ: കോവിഡിനെ തുടർന്ന് മുടങ്ങിയ കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതക്ക് വീണ്ടും ജീവൻവെക്കുന്നു. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതക്കായുള്ള സർവേ നടപടികൾ ഉടൻ ആരംഭിക്കാൻ സർക്കാർ വിജ്ഞാപനമിറക്കി. പെരിങ്ങത്തൂർ മുതൽ പാട്യം വരെയുള്ള ഭൂവുടമകൾ സർവേ സമയത്ത് ഹാജരാകണമെന്ന് അറിയിപ്പ് നൽകും.
പെരിങ്ങത്തൂർ മുതൽ പാട്യം വരെ ഏറ്റെടുക്കേണ്ട ഭൂമിയിൽ അടയാളപ്പെടുത്താൻ തലശ്ശേരി താലൂക്ക് സർവേയർക്ക് അസാധാരണ വിജ്ഞാപനത്തിലൂടെയാണ് സർക്കാർ നിർദേശം നൽകിയത്. പാനൂർ നഗരസഭയുടെ ഭാഗമായ പെരിങ്ങത്തൂർ, പെരിങ്ങളം, പാനൂർ പ്രദേശങ്ങളിലും ചൊക്ലി, പന്ന്യന്നൂർ, മൊകേരി, പാട്യം പഞ്ചായത്തുകളിലും ഭൂമി ഏറ്റെടുക്കാനാണ് ആദ്യഘട്ട നിർദേശം.
സർരേ നടക്കുന്ന സമയത്ത് ഭൂവുടമകളോട് ഹാജരാകാൻ വില്ലേജ് ഓഫിസുകൾ മുഖേന നിർദേശം നൽകും. ഏറ്റെടുക്കേണ്ട ഭൂമിയിൽ സർവേക്ക് തടസ്സം നിൽക്കുന്ന മരങ്ങളോ കുറ്റിക്കാടുകളോ വിളകളോ ഉണ്ടെങ്കിൽ 15 ദിവസത്തിനകം നീക്കം ചെയ്യണം.
കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാത യാഥാർഥ്യമാകുമ്പോൾ പെരിങ്ങത്തൂർ, പാട്യം ടൗണുകൾ പൂർണമായും പാനൂർ ടൗൺ ഭാഗികമായും ഇല്ലാതാകും.ചൊക്ലി, പാനൂർ, മൊകേരി വില്ലേജുകളിലാണ് കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.